
ഹഷ് മണി കേസ് ; ഡൊണാൾഡ് ട്രംപിനെ കുറ്റവിമുക്തനാക്കി കോടതി
അമേരിക്കയിൽ വലിയ വിവാദമായ ഹഷ് മണി കേസിൽ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വലിയ ആശ്വാസമായി കോടതി വിധി. പോൺതാരം സ്റ്റോമി ഡാനിയേൽസുമായുള്ള വിവാഹേതരബന്ധം വെളിപ്പെടുത്താതിരിക്കാൻ പണം നൽകിയെന്ന കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ ട്രംപിനെ, ശിക്ഷയിൽ നിന്നും നിരുപാധികം ഒഴിവാക്കിക്കൊണ്ടുള്ള വിധിയാണ് ന്യൂയോർക്ക് കോടതി ജഡ്ജി ജുവാൻ മെർച്ചൻ പുറപ്പെടുവിച്ചത്. ട്രംപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞെങ്കിലും ജയിൽശിക്ഷയോ, പിഴയോ കോടതി ശിക്ഷയായി വിധിച്ചിട്ടില്ല. നിയുക്ത പ്രസിഡന്‍റ് എന്ന പരിഗണന നൽകികൊണ്ടുള്ള വിധിയാണ് ജുവാൻ മെർച്ചൻ പുറപ്പെടുവിച്ചതെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ…