മോദിയുടെ നെഗറ്റീവ് പ്രചാരണം ഫലം കണ്ടില്ല; സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് യതീന്ദ്ര, സർക്കാർ രൂപീകരിക്കും

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം നടത്തുന്നതിനിടെ തന്റെ പിതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര രംഗത്ത്. കോണ്‍ഗ്രസ് കേവലഭൂരിപക്ഷം നേടുമെന്നും സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും യതീന്ദ്ര സിദ്ധരാമയ്യ വ്യക്തമാക്കി.  ‘ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ ഞങ്ങള്‍ എന്തും ചെയ്യും. കര്‍ണാടകയുടെ താല്‍പര്യം സംരക്ഷിക്കാന്‍ എന്റെ പിതാവിനെ മുഖ്യമന്ത്രിയാക്കണം. മകനെന്ന നിലയില്‍ എന്റെ പിതാവ് മുഖ്യമന്ത്രിയായി കാണാനാണ് ആഗ്രഹിക്കുന്നത്. ഒരു കര്‍ണാടക സ്വദേശിയെന്ന നിലയില്‍, അദ്ദേഹത്തിന്റെ ഭരണകാലം മികച്ചതായിരുന്നുവെന്നാണ് എന്റെ വിലയിരുത്തല്‍….

Read More