
ആഭ്യന്തര ഹജ്ജ് തീർഥാടനം; ഞായറാഴ്ചക്കകം രണ്ടാം ഗഡു അടക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം
സൗദിയിലെ ആഭ്യന്തര ഹജ്ജ് തീർഥാടകർ ഞായറാഴ്ചക്കകം രണ്ടാം ഗഡു അടക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. തെരഞ്ഞെടുത്ത പാക്കേജിന്റെ 40 ശതമാനമാണ് രണ്ടാം ഗഡുവായി അടക്കേണ്ടത്. ഇതാദ്യമായാണ് ഹജ്ജിന് തവണകളായി പണമടക്കാൻ മന്ത്രാലയം സൗകര്യമൊരുക്കുന്നത്. ഈ വർഷത്തെ ഹജ്ജ് ചെയ്യാനായി ആദ്യ ഗഡു അടച്ച് ബുക്ക് ചെയ്ത ആഭ്യന്തര തീർഥാകർ ജനുവരി 29നകം രണ്ടാമത്തെ ഗഡു അടക്കേണ്ടതാണ്. നിശ്ചിത തിയതിക്കകം മൂന്ന് ഗഡുക്കളും അടച്ച് തീർത്താൽ മാത്രമേ ഹജ്ജ് പെർമിറ്റ് അനുവദിക്കുകയുള്ളൂ. അല്ലാത്ത അപേക്ഷകൾ റദ്ദാക്കപ്പെടും. ഓരോ…