
സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളം അക്കൗണ്ട് വഴി മാത്രം
സൗദിയിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളുടെ ശമ്പളം അംഗീകൃത ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രം നൽകുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ജനുവരി ഒന്ന് മുതൽ ആരംഭിച്ചു. ഗാർഹിക തൊഴിലാളി സേവനം നൽകുന്ന ‘മുസാനദ്’ ആണ് ഇക്കാര്യമറിയിച്ചത്. നിലവിൽ നാല് ഗാർഹിക തൊഴിലാളികൾ വരെയുള്ള തൊഴിലുടമക്കാണ് നിയമം ബാധകം. 2024 ജൂലൈയിൽ നടപ്പായ ആദ്യഘട്ടത്തിൽ ആദ്യമായി രാജ്യത്തേക്ക് വരുന്ന ഗാർഹിക തൊഴിലാളികളാണ് ഉൾപ്പെട്ടത്. മൂന്നോ അതിലധികമോ ഗാർഹിക തൊഴിലാളികളുള്ളവർക്ക് നിയമം ബാധകമാവുന്ന അടുത്ത ഘട്ടം ജൂലൈ മുതൽ നടപ്പാകും….