
എണ്ണ, എണ്ണയിതര രംഗത്ത് യുഎഇക്ക് മികവ്; ആഭ്യന്തര ഉൽപാദന വളർച്ച ശക്തം
എണ്ണ, എണ്ണയിതര മേഖലയിൽ വൻകുതിപ്പുമായി യുഎഇ. പ്രതികൂല സാഹചര്യങ്ങളിലും മൊത്തം ആഭ്യന്തര ഉൽപാദന വളർച്ചയിൽ മികവ് പുലർത്താനും യുഎഇക്കായി. വിവിധ സാമ്പത്തിക ഏജൻസികൾ തയാറാക്കിയ റിപ്പോർട്ടുകളിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. എണ്ണ, എണ്ണയിതര രംഗങ്ങളിൽ ഒരുപോലെ കുതിക്കാൻ യുഎഇക്ക് സാധിക്കുന്നതാണ് വളർച്ചയ്ക്ക് വേഗത നൽകുന്ന പ്രധാന ഘടകം. ഏറ്റവും പുതിയ സാമ്പത്തിക റിപ്പോർട്ടുകളും ഇതിന് അടിവരയിടുന്നു. ആഗോളതലത്തിലെ പണപ്പെരുപ്പം, എണ്ണ ഉൽപാദനം വെട്ടിക്കുറച്ച നടപടി എന്നിവയൊന്നും യുഎഇ സമ്പദ് ഘടനയ്ക്ക് തിരിച്ചടിയായില്ല. നടപ്പുവർഷം എണ്ണയിതര മേഖലയിൽ ആറു ശതമാനം…