
ആഭ്യന്തര തീർഥാടകർക്കുള്ള രണ്ടാം ഘട്ട ഹജ്ജ് ബുക്കിംഗ് തുടങ്ങി; അഞ്ച് വർഷത്തിനിടയിൽ ഹജ്ജ് ചെയ്തവർക്കും അപേക്ഷിക്കാം: സൗദി
ആഭ്യന്തര തീർഥാടകർക്കായി രണ്ടാം ഘട്ട ഹജ്ജ് ബുക്കിംഗ് ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അഞ്ചോ അതിലധികമോ വർഷം മുമ്പ് ഹജ്ജ് ചെയ്തവർക്ക് വീണ്ടും ഹജ്ജിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹജ്ജ് രജിസ്ട്രേഷന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ നുസുക് ആപ്ലിക്കേഷൻ വഴിയോ വേഗത്തിൽ അപേക്ഷിക്കാൻ മന്ത്രാലയം അഭ്യർത്ഥിച്ചു. വിട്ടുമാറാത്ത രോഗങ്ങളോ പകർച്ചവ്യാധികളോ ഇല്ലാത്തവരും പൂർണ ആരോഗ്യവാൻമാരുമായവർക്കാണ് അപേക്ഷിക്കാൻ അവസരം. ഒരു ബുക്കിംഗിൽ മഹ്‌റം (രക്തബന്ധു) ഉൾപ്പെടെ 13…