ബ്രസീലിന്റെ സൂപ്പർ താരത്തിന് 3.3 മില്യൺ ഡോളർ പിഴ; നടപടി പരിസ്ഥിതി നിയമ ലംഘനത്തിന്

ആഡംബര വീട് നിർമാണത്തിന് വേണ്ടി പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ ജൂനിയറിന് 3.3 മില്യൺ ഡോളർ പിഴയിട്ടു (ഏകദേശം 27 കോടി ഇന്ത്യൻ രൂപ). ബ്രസീലിയൻ ഫുട്ബോൾ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെക്ക് കിഴക്കൻ ബ്രസീലിന്റെ തീരപ്രദേശത്താണ് നെയ്മർ തന്റെ ആഡംബര വീട് നിർമിച്ചത്. ശുദ്ധ ജലത്തിന്റെ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞുവെന്നും അനുമതി ഇല്ലാതെ മണ്ണ് നീക്കം ചെയ്തു എന്നതുമാണ് നെയ്മറിന് എതിരെ ചുമത്തിയിരിക്കുന്ന കുറ്റം എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്….

Read More

ഡോളറിനെതിരെ ഇന്ത്യൻ രൂപ 81.52 ലേക്ക് ഇടിഞ്ഞു

ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യത്തിൽ വീണ്ടും ഇടിവ്. ഡോളറിനെതിരെ ഇന്ന് രൂപയുടെ മൂല്യം 43 പൈസ ഇടിഞ്ഞ് 81.52 ലേക്കെത്തി. അമേരിക്കൻ കറൻസി ശക്തിയാർജ്ജിക്കുന്നതിന്റെ പ്രതിഫലനമാണ് ഇന്ത്യൻ രൂപയെ പുറകോട്ട് വലിക്കുന്നത്. ഇന്ത്യൻ രൂപയുടെ ചരിത്രത്തിൽ ഡോളറിനെതിരെ ഏറ്റവും താഴ്ന്ന വിനിമയ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാൻ അമേരിക്കൻ ഫെഡറൽ റിസർവ് നികുതി നിരക്കുകൾ ഉയർത്തുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ രൂപയുടെ മൂല്യം ഇനിയും താഴേക്ക് പോകുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.  ഇതോടെ ഈയാഴ്ച നടക്കാനിരിക്കുന്ന റിസർവ്…

Read More