ദോഹ തുറമുഖത്ത് കപ്പൽ റജിസ്‌ട്രേഷന് പുതിയ ഓഫിസ്

കപ്പലുകളുടെ റജിസ്ട്രേഷൻ നടപടികൾക്കായി ദോഹ തുറമുഖത്ത് പുതിയ ഓഫിസ് തുറന്നു. റജിസ്ട്രേഷൻ സ്വീകരിക്കൽ, പുതുക്കൽ, ഉടമസ്ഥാവകാശം കൈമാറൽ, എല്ലാത്തരം ചെറു കപ്പലുകൾക്കുമുള്ള സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്കായാണ് പുതിയ റജിസ്ട്രേഷൻ ഓഫിസ് തുറന്നത്. സമുദ്ര ഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഗതാഗത മന്ത്രാലയം പുതിയ ഓഫിസ് തുറന്നത്.  ദോഹ തുറമുഖത്തെ പുതിയ ഓഫിസിന് പുറമെ അൽഖോർ, അൽ റുവൈസ് എന്നിവിടങ്ങളിലും മന്ത്രാലയത്തിന്റെ ആസ്ഥാന കെട്ടിടത്തിലെ പ്രധാന ഓഫിസിലുമാണ് മാരിടൈം വാഹന റജിസ്ട്രേഷൻ ഓഫിസുകൾ.  

Read More

ആകാശത്ത് നിറച്ചാർത്തൊരുക്കാൻ ഖത്തറിൽ മൂന്നാമത് ബലൂൺ മേള

ആകാശത്ത് നിറച്ചാർത്തൊരുക്കാൻ മൂന്നാമത് ബലൂൺ മേളയ്ക്ക് 19ന് ഖത്തറിൽ തുടക്കമാകും. ഇത്തവണയും ആകാശക്കാഴ്ച ഒരുക്കാൻ 50 ഹോട്ട് എയർ ബലൂണുകളുണ്ട്. ഖത്തർ ടൂറിസത്തിന്റെ സംഘാടനത്തിൽ ജനുവരി 19 മുതൽ 28 വരെ നവീകരിച്ച ഓൾഡ് ദോഹ പോർട്ടിൽ ആണ് ബലൂൺ മേള നടക്കുന്നത്. രസകരമായ കുടുംബ സൗഹൃദ പരിപാടികളുമുണ്ട്. വിവിധ ഡിസൈനുകളിലും നിറങ്ങളിലുമുള്ള ഹോട്ട് എയർ ബലൂണുകളാണ് മേളയുടെ സവിശേഷത. വ്യത്യസ്ത പ്രമേയങ്ങളിലുള്ള ഹോട്ട് എയർ ബലൂണുകൾ മേളയിൽ കാണാം. ഖത്തറിന് പുറമെ ബൽജിയം, ജർമനി, തുർക്കി,…

Read More

മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയ്ക്ക് മലയാളത്തനിമയിൽ സ്വീകരണം നൽകി ദോഹ

മലയാളമനോരമയുടെ സഹകരണത്തോടെ ഫെഡറൽബാങ്ക് സങ്കടിപ്പിക്കുന്ന ഇന്ദ്രനീലിമ’ സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രക്ക് മലയാളത്തനിമയിൽ സ്വീകരണം നൽകി ദോഹ.ഇന്ന് രാവിലെ ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ചിത്രയെ പാരമ്പര്യ വേഷവിതാനങ്ങളോടെ പൂച്ചെണ്ടുകൾ നൽകിയാണ് സ്വീകരിച്ചത്. 16ന് വൈകിട്ട് 6.30ന് അല്‍ അറബി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ‘ഇന്ദ്രനീലിമ’ സംഗീതനിശ അരങ്ങേറുന്നത്. നാല് വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ദോഹയുടെ വേദിയിൽ സംഗീത നിശ ക്കായി ചിത്ര എത്തുന്നത്.ഇന്ദ്രനീലിമയില്‍ കെ.എസ്. ചിത്രയ്‌ക്കൊപ്പം ദോഹയെ സംഗീത ലോകത്തിലേക്ക്…

Read More

ഖത്തറിൽ മലയാളി ബാലിക സ്കൂൾബസ്സിനുള്ളിൽ മരണപ്പെട്ട സംഭവത്തിൽ അന്വേഷണം

ദോഹയിൽ പിറന്നാൾ ദിനത്തിൽ സ്കൂൾബസിൽ ഇരുന്ന് ഉങ്ങിയതിനെ തുടർന്ന് മരണമടഞ്ഞ മലയാളി ബാലികയുടെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. അല്‍ വക്രയിലെ സ്പ്രിങ്ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ മിൻസായെന്ന kg 1 വിദ്യാർത്ഥിനിയാണ് ബസുകാരുടെ അശ്രദ്ധമൂലം മരണപ്പെട്ടത്. സ്കൂൾബസ്സിൽ കയറിയശേഷം ഉറങ്ങിപ്പോയ കുഞ്ഞിനെ ശ്രദ്ധിക്കാതെ ബസ് ജീവനക്കാർ വാഹനം പാർക്കിങ്ങിലിട്ട് ലോക്കുചെയ്യുകയായിരുന്നു. ഉച്ചയോടെ വിദ്യാർത്ഥികളെ തിരികെ വീട്ടിലെത്തിക്കാൻ വാഹനം പുറത്തെടുത്തപ്പോഴാണ് മിർസ ബസിൽ അബോധാവസ്ഥയിൽ കിടക്കുന്നത് ബസ് ജീവനക്കാർ ശ്രദ്ധിക്കുന്നത്. കടുത്ത ചൂടിൽ ബസിനുള്ളിൽ അകപ്പെട്ട കുഞ്ഞിനെ ഉടൻ ആശുപത്രിൽ എത്തിച്ചുവെങ്കിലും…

Read More