
എക്സ്പോ 2023 ദോഹ: സുസ്ഥിരതയിൽ ഊന്നിയുള്ള കാർഷിക പൈതൃകത്തിന്റെ നേർക്കാഴ്ച്ചയുമായി യു എ ഇ പവലിയൻ
തങ്ങളുടെ രാജ്യത്തിന്റെ സുസ്ഥിരതയിൽ ഊന്നിയുള്ള കാർഷിക പൈതൃകത്തിന്റെ നേർക്കാഴ്ച്ച ഒരുക്കികൊണ്ടാണ് എക്‌സ്‌പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്‌സിബിഷൻ വേദിയിലെ യു എ ഇ പവലിയൻ ഒരുക്കിയിരിക്കുന്നത്. ‘പൈതൃകത്തിന്റെ പരിപാലനം’ എന്ന ആശയം പ്രതിഫലിപ്പിക്കുന്നതാണ് ഈ പവലിയൻ. യു എ ഇയുടെ കാർഷിക പാരമ്പര്യം, കാർഷിക മേഖലയുടെ ഉന്നമനത്തിനായി പ്രവർത്തിച്ച മുന്നോടികൾ, ഭക്ഷ്യസുരക്ഷ, സുസ്ഥിരത എന്നിവയിലേക്ക് അവർ തെളിച്ച വഴികൾ എന്നിവ ഈ പവലിയനിലെത്തുന്ന സന്ദർശകർക്ക് ദർശിക്കാവുന്നതാണ്. യു എ ഇയുടെ കാർഷിക പൈതൃകം, അതിന്റെ ചരിത്രം, ഭൂതം,…