റമദാനിൽ ജിദ്ദ യാത്രക്കാർക്ക് 15 കിലോ അധിക ലഗേജ് അനുവദിച്ച് ഖത്തർ എയർവേയ്സ്

റമദാനിൽ ദോഹ- ജിദ്ദ യാത്രക്കാർക്ക് 15 കിലോ അധിക ലഗേജ് സൗജന്യമായി അനുവദിച്ച് ഖത്തർ എയർവേയ്സ്. വിശുദ്ധ മാസത്തിൽ ധാരാളം മുസ്‌ലിംകൾ ഉംറ നിർവഹിക്കുന്നതിനാലാണ് അധിക ലഗേജ് അനുവദിച്ചതെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു. ഇതുവഴി ഉംറ കഴിഞ്ഞ് മടങ്ങുന്നവർക്ക് സംസം വെള്ളം, ഈന്തപ്പഴം തുടങ്ങിയവ കൂടുതൽ കൊണ്ടുവരാനാകും. ദോഹയിൽ നിന്നും ജിദ്ദയിലേക്കുള്ള എല്ലാ യാത്രക്കാർക്കും അധിക ലഗേജ് അനുവദിക്കും. പ്രതിവാരം ഖത്തർ എയർവേഴ്സിന് 35 സർവീസുകളാണ് ജിദ്ദയിലേക്കുള്ളത്. കഴിഞ്ഞ വർഷം റമദാനിൽ 13.5 ദശലക്ഷം യാത്രക്കാരാണ് ദോഹയിൽ…

Read More

ദോഹ – ജിദ്ദ യാത്രക്കാർക്ക് അധിക ബാഗേജിന് അനുമതി നൽകി ഖത്തർ എയർവേയ്സ്

ദോ​ഹ​യി​ൽ​ നി​ന്നും ജി​ദ്ദ​യി​ലേ​ക്കും തി​രി​കെ​യു​മു​ള്ള യാ​​ത്ര​ക്കാ​ർ​ക്ക് 15 കി​ലോ അ​ധി​ക ബാ​ഗേ​ജ് വ​ഹി​ക്കാ​ൻ അ​നു​വ​ദി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ്. റ​മ​ദാ​നി​ൽ ഉം​റ തീ​ർ​ഥാ​ട​ന​ത്തി​ര​ക്ക് കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് മാ​ർ​ച്ച് 15 മു​ത​ൽ ഏ​പ്രി​ൽ 10 വ​രെ ഓ​രോ യാ​ത്ര​ക്കാ​ര​നും അ​നു​വ​ദി​ച്ച ബാ​ഗേ​ജി​നൊ​പ്പം 15 കി​ലോ അ​ധി​കം വ​ഹി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കു​ന്ന​ത്. വി​ശു​ദ്ധ മാ​സ​ത്തി​ൽ ഖ​ത്ത​റി​ൽ​ നി​ന്നും സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രും ഉ​ൾ​പ്പെ​ടെ ജി​ദ്ദ​യി​ലേ​ക്കു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​യാ​ണു​ണ്ടാ​കു​ന്ന​ത്. ഇ​വ​ർ​ക്ക്, അ​ധി​ക ചാ​ർ​ജി​ല്ലാ​​തെ കൂ​ടു​ത​ൽ ബാ​ഗേ​ജ് അ​നു​വ​ദി​ക്കു​ന്ന​തു വ​ഴി യാ​ത്ര…

Read More

ടൂറിസം കേന്ദ്രമായി മാറാൻ ഒരുങ്ങി ഖത്തറിലെ ദോഹ പഴയ തുറമുഖം

ഖ​ത്ത​റി​ലെ ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ ടൂ​റി​സം കേ​ന്ദ്ര​മാ​യി മാ​റാ​നൊ​രു​ങ്ങി പ​ഴ​യ ദോ​ഹ തു​റ​മു​ഖം. ലോ​ക​ക​പ്പ് ഫു​ട്ബാ​ളോ​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ച്ച്, സ​ഞ്ചാ​രി​ക​ളെ വ​രേ​വ​ൽ​ക്കു​ന്ന ദോ​ഹ ​പോ​ർ​ട്ട് ഇ​ന്ന് മി​ഡി​ലീ​സ്റ്റി​ൽ​നി​ന്നു​ള്ള കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​ർ എ​ത്തി​പ്പെ​ടാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന കേ​ന്ദ്ര​മാ​വു​ക​യാ​ണെ​ന്ന് സി.​ഇ.​ഒ എ​ൻ​ജി. മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ മു​ല്ല പ​റ​ഞ്ഞു. സ​ന്ദ​ർ​ശ​ക​ർ​ക്ക് വേ​റി​ട്ട സ​മു​ദ്രാ​നു​ഭ​വം ല​ക്ഷ്യ​മി​ട്ട് തു​റ​മു​ഖ​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും മ​റ്റും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും അ​ൽ മു​ല്ല കൂ​ട്ടി​ച്ചേ​ർ​ത്തു.ഈ ​വ​ർ​ഷം ന​വം​ബ​ർ നാ​ല് മു​ത​ൽ ആ​റ് വ​രെ ന​ട​ക്കാ​നി​രി​ക്കു​ന്ന ഖ​ത്ത​ർ ബോ​ട്ട്…

Read More

റമദാനിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് എക്സ്പോ 2023 ദോഹ അധികൃതർ അറിയിപ്പ് നൽകി

റമദാൻ മാസത്തിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ അധികൃതർ അറിയിപ്പ് നൽകി. ഈ അറിയിപ്പ് പ്രകാരം, റമദാനിൽ വൈകീട്ട് 6 മണിമുതൽ പുലർച്ചെ 1 മണിവരെയാണ് എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ വേദിയിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്. റമദാനുമായി ബന്ധപ്പെട്ട് കൊണ്ടുള്ള വിവിധ സാംസ്‌കാരിക പരിപാടികളും എക്സ്പോ 2023 ദോഹ വേദിയിൽ അരങ്ങേറുന്നതാണ്. എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ 2024 മാർച്ച് 28-ന് സമാപിക്കും. ഈ എക്സ്പോ 2023 ഒക്ടോബർ…

Read More

ഹമദ് വിമാനത്താവളത്തിൽ കുട്ടികളുമായെത്തുന്ന കുടുംബങ്ങൾക്കായി പ്രത്യേക ഫാമിലി സ്ക്രീനിംഗ് ലൈനുകൾ

കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങൾക്ക് സെക്യൂരിറ്റി സ്‌ക്രീനിങ്ങിന് പ്രത്യേക ലൈൻ ഏർപ്പെടുത്തി ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ഈ ഫാമിലി സ്‌ക്രീനിംഗ് ലൈനുകൾ ഉപയോഗിച്ച് കൊണ്ട് കുടുംബങ്ങൾക്ക് സെക്യൂരിറ്റി ചെക്ക്‌പോയിന്റുകളിലെ കാലതാമസം ഒഴിവാക്കാവുന്നതാണ്. ചെറിയ കുട്ടികളുമായെത്തുന്ന യാത്രികർക്ക് ഇത്തരം ലൈനുകളിൽ തങ്ങളുടെ ബാഗ് മുതലായവ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക ജീവനക്കാരുടെ സഹായവും ലഭ്യമാകുന്നതാണ്. ബേബി ചേഞ്ചിങ് റൂം, ഫാമിലി ടോയ്‌ലറ്റുകൾ,കുട്ടികൾക്കായി പ്ലേയിങ് ഏരിയകൾ തുടങ്ങിയവയും കുടുംബങ്ങൾക്കായി ഹമദ് വിമാനത്താവളത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ സൗകര്യങ്ങളിലൂടെ സമ്മർദങ്ങളില്ലാത്ത യാത്രയും മികച്ച…

Read More

പലസ്തീൻ പ്രസിഡന്റ് ദോഹയിൽ; ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തും

ഗാ​സ്യ​ലെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നി​ടെ ഫ​ല​സ്തീ​ൻ പ്ര​സി​ഡ​ന്റ് മ​ഹ്മൂ​ദ് അ​ബ്ബാ​സ് ദോ​ഹ​യി​ലെ​ത്തി. ദോ​ഹ ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ സാ​ലി​ഹ് അ​ൽ ഖു​ലൈ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. ഫ​ല​സ്തീ​ൻ പ്ര​സി​ഡ​ന്റ് തി​ങ്ക​ളാ​ഴ്ച അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

Read More

ഖ​ത്ത​ർ എ​യ​ർ​​വേ​സ് ദോ​ഹ-​അ​ൽ​ഉ​ല സ​ർ​വി​സ്​ ആ​രം​ഭി​ച്ചു

ദോ​ഹ​ക്കും അ​ൽ​ഉ​ല​ക്കു​മി​ട​യി​ൽ ഖ​ത്ത​ർ എ​യ​ർ​​വേ​​​സി​​ന്‍റെ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സ്​ തു​ട​ങ്ങി. ഖ​ത്ത​ർ സാം​സ്​​കാ​രി​ക മ​ന്ത്രി ശൈ​ഖ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ൻ ഹ​മ​ദ് അ​ൽ​താ​നി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സൗ​ദി സാം​സ്​​കാ​രി​ക മ​ന്ത്രി​യും അ​ൽ​ഉ​ല ഗ​വ​ർ​ണ​റേ​റ്റ്​ റോ​യ​ൽ ക​മീ​ഷ​ൻ ഗ​വ​ർ​ണ​റു​മാ​യ അ​മീ​ർ ബ​ദ​ർ ബി​ൻ അ​ബ്​​ദു​ല്ല ബി​ൻ ഫ​ർ​ഹാ​ൻ വി​മാ​ന സ​ർ​വി​സ്​ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ദോ​ഹ​യി​ൽ​നി​ന്ന് അ​ൽ​ഉ​ല​യി​ലേ​ക്ക് നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ ആ​രം​ഭി​ച്ച​ത്. ഖ​ത്ത​റി​നും സൗ​ദി​ക്കു​മി​ട​യി​ലെ ഗ​താ​ഗ​തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണെ​ന്ന്​ സൗ​ദി സാം​സ്​​കാ​രി​ക മ​ന്ത്രി പ​റ​ഞ്ഞു. ആ​ഗോ​ള വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ…

Read More

റാസൽഖൈമയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ച് ഖത്തർ എയർവെയ്സ്

ദോഹയിൽ നിന്ന് യുഎഇയിലെ റാസല്‍ഖൈമയിലേക്കുള്ള വിമാന സര്‍വീസ് ഖത്തര്‍ എയര്‍വേസ് പുനരാരംഭിച്ചു. ദോഹയില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര മാത്രമാണ് റാസല്‍ ഖൈമയിലേക്കുള്ളത്.ഖത്തര്‍ എയര്‍വേസിന്റെ ഡെസ്റ്റിനേഷന്‍ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെയും ‌ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെയും ഭാഗമാണ് സര്‍വീസെന്ന് അധികൃതര്‍ അറിയിച്ചു. റാസൽ ഖൈമ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റിയും, ഖത്തർ എയർവേയ്‌സും തമ്മിലുള്ള പുതിയ കരാറിനെ തുടർന്നാണ് സർവിസുകൾ പുനരാരംഭിക്കുന്നത്. അന്താരാഷ്‌ട്ര യാത്രക്കാർക്ക് റാസൽഖൈമയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഇത് വഴിയൊരുക്കും.യൂറോപ്യൻ നഗരങ്ങളിൽ നിന്നുള്ള സൗകര്യപ്രദമായ വൺ-സ്റ്റോപ്പ് കണക്ഷനുകൾ ഉൾപ്പെടെ…

Read More

ദോഹ നഗരത്തില്‍ ട്രക്കുകള്‍ക്കും വലിയ ബസുകൾക്കും നിയന്ത്രണം

തിരക്കേറിയ സമയങ്ങളില്‍ ദോഹ നഗരത്തില്‍ ട്രക്കുകള്‍ക്കും വലിയ ബസുകള്‍ക്കും നിരോധനം. നിയമം ലംഘിച്ചാല്‍ 500 ഖത്തര്‍ റിയാല്‍ പിഴ ഈടാക്കും. ദോഹ നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായാണ് ട്രക്കുകൾക്കും, 25ൽ കൂടുതൽ യാത്രക്കാരുള്ള ബസുകൾക്കും നിരോധനമേർപ്പെടുത്തുന്നത്. തിരക്കേറിയ സമയത്താണ് നിയന്ത്രണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിപ്പില്‍ പറയുന്നു. എന്നാൽ, തിരക്കേറിയ സമയം ഏതെന്ന് നിലവിൽ വ്യക്തമാക്കിയിട്ടില്ല. അടിയന്തര ഘട്ടങ്ങളിൽ പ്രത്യേക അനുമതിയോടെ നഗരത്തിൽ യാത്ര ചെയ്യാനും സൗകര്യമുണ്ടെന്ന് അറിയിച്ചു. യാത്രാ നിയന്ത്രണം എത്രകാലംവരെ തുടരുമെന്നും അറിയിച്ചിട്ടില്ല….

Read More

ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ്റെ ഐ.എസ്.ഒ അംഗീകാരം നിലനിർത്തി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ്റെ ഐ.എസ്.ഒ അംഗീകാരം ഹമദ് അന്താരാഷ്ട്ര വിമാനത്താവളം നിലനിർത്തി. യാത്രക്കാർക്കും പങ്കാളികൾക്കും മികച്ച സേവനങ്ങൾ നൽകുന്നതിനാണ് 2020 ല്‍ ഹമദ് വിമാനത്താവളത്തെ തേടി ഐഎസ്ഒ അംഗീകാരമെത്തിയത്. ബി.എസ്.ഐ അംഗീകാരം നേടുന്ന ലോകത്തിലെ ആദ്യ വിമാനത്താവളങ്ങളിലൊന്ന് കൂടിയായിരുന്നു ഹമദ് അന്താരാഷ്ട്ര വിമാത്താവളം. വിമാനത്താവളത്തിന്റെ സുസ്ഥിരവും ശക്തവുമായ ബിസിനസ് വളർച്ചയാണ് നേട്ടത്തിന് കാരണമായിരിക്കുന്നത്. ജനങ്ങൾക്ക് മികച്ച സേവനങ്ങളും സൌകര്യങ്ങളുമാണ് വിമാനത്താവളം ഉറപ്പുവരുത്തുന്നത്.

Read More