മരിച്ചെന്നുകരുതി ജീവനോടെ കുഴിച്ചുമൂടി; യുവാവിനെ തെരുവുനായ്ക്കൾ രക്ഷിച്ചു

ആഗ്രയിൽ മരിച്ചെന്നുകരുതി അക്രമികൾ ജീവനോടെ കുഴിച്ചുമൂടിയ യുവാവിനെ തെരുവുനായ്ക്കൾ രക്ഷിച്ചു. അർട്ടോണി സ്വദേശിയായ രൂപ് കിഷോറാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഭൂമി തർക്കവുമായി ബന്ധപ്പെട്ടാണ് നാലുപേർ ചേർന്ന് തന്നെ ക്രൂരമായി മർദ്ദിച്ചതെന്നാണ് രൂപ് കിഷോർ പറയുന്നത്. ഇക്കഴിഞ്ഞ ജൂലായ് പതിനെട്ടിനായിരുന്നു സംഭവം. മർദ്ദിച്ച് അവശനാക്കിയശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ബോധംകെട്ട് വീണതോടെ മരിച്ചുവെന്ന് കരുതി തൊട്ടടുത്തുളള കൃഷിയിടത്തിൽ കുഴിച്ചുമൂടുകയായിരുന്നു എന്നാണ് രൂപ് കിഷോർ പറയുന്നത്. എന്നാൽ മണംപിടിച്ചെത്തിയ തെരുവുനായ്ക്കളാണ് തന്നെ രക്ഷപ്പെടുത്തിയതെന്നാണ്…

Read More

നായകളിൽ ഹൃദയ ശാസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി യുഎഇയിലെ സർജൻമാർ

നാ​യക​ളി​ൽ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി യു.​എ.​ഇ​യി​ലെ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ​മാ​ർ. മൂ​ന്ന് നാ​യ്ക്ക​ളി​ലാ​ണ് ഹൃ​ദ​യ വാ​ൽ​വ് മാ​റ്റി​വെ​ക്കു​ന്ന ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി​യ​ത്. മി​ഡി​ലീ​സ്റ്റി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു നേ​ട്ടം. അ​ബൂ​ദ​ബി ബ്രി​ട്ടീ​ഷ് വെ​റ്റ​റി​ന​റി സെ​ന്‍റ​റി​ലാ​ണ് മൂ​ന്ന് നാ​യ്ക്ക​ളു​ടെ ഹൃ​ദ​യ വാ​ൽ​വ് മാ​റ്റി​വെ​ക്കു​ന്ന ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഫ്ലോ​റി​ഡ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ ക്ലി​നി​ക്ക​ൽ പ്ര​ഫ​സ​ർ ക​റ്റ്സൂ​രി​യോ മ​റ്റ്സൂ​റ, അ​ബൂ​ദ​ബി ബ്രി​ട്ടീ​ഷ് വെ​റ്റ​റി​ന​റി ക്ലി​നി​ക്കി​ലെ സീ​നി​യ​ർ കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​ജോ​സ് ബോ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴ് വി​ദ​ഗ്ധ സം​ഘ​മാ​ണ് ശ​സ്ത്ര​ക്രി​യ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. മി​ഡി​ലീ​സ്റ്റ്…

Read More

8 പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ; നഗരസഭാ പരിധിയിലെ മുഴുവൻ നായ്ക്കൾക്കും വാക്സീൻ നല്‍കും

മൂവാറ്റപുഴയില്‍ 8 പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങളുമായി മൂവാറ്റുപുഴ നഗരസഭ. തെരുവുനായ്ക്കള്‍ക്ക് വാക്സിനേഷൻ നല്‍കുന്ന നടപടിയാണ് തുടങ്ങിയിരിക്കുന്നത്. നാല് വാർഡുകളിൽ നിന്നായി പിടികൂടുന്ന നായ്ക്കളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.നഗരസഭാ പരിധിയിലെ മുഴുവൻ നായ്ക്കൾക്കും വാക്സീൻ നല്‍കുമെന്നാണ് നഗരസഭ അറിയിക്കുന്നത്.  അതേസമയം നായയുടെ കടിയേറ്റവരും ആക്രമണമേറ്റവരും സുരക്ഷിതരാണെന്നാണ് നഗരസഭ അറിയിക്കുന്നത്. കടിയേറ്റവര്‍ക്ക് ഇതിനോടകം രണ്ടു തവണ വാക്സിനേഷൻ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കടിയേറ്റവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് അറിയിക്കുന്നത്.

Read More

നമ്മളെക്കാളേറെ നമ്മെ സ്നേഹിക്കുന്ന ജീവികളാണ് നായകൾ; നടിആലീസ് ക്രിസ്റ്റി

 ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ആലീസ് ക്രിസ്റ്റി. യൂട്യൂബ് ചാനലുമായും ആലീസ് സജീവമാണ്. അഭിനയ മികവു കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച താരം കൂടിയാണ് ആലിസ്. ആലിസിന്റെ കുട്ടിത്തവും സംസാരവുമെല്ലാം ആരാധകരുടെ ഇഷ്‍ടം പിടിച്ചു പറ്റുന്നവയാണ്. നടി തൻറെ വളർത്ത് നായയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. നമ്മളെക്കാളേറെ നമ്മെ സ്നേഹിക്കുന്ന ജീവികളാണ് നായകൾ എന്ന ജോഷ് ബില്ലിങ്സിന്‍റെ വാക്യത്തോടൊപ്പമാണ് നടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സെറയെന്നനാണ് നായക്കുട്ടിയുടെ പേര്. സെറ ബേബിയെന്നാണ് ആലിസ് എപ്പോഴും അഭിസംബോധന ചെയ്യാറ്….

Read More

ലഹരി വിൽപ്പന നായ്ക്കളെ കാവൽ നിർത്തി; പ്രതിയെ കാപ്പ ചുമത്തി അറസ്റ്റിൽ

തിരുവനന്തപുരത്ത് നായ്ക്കളെ കാവൽ നിർത്തി ലഹരിവിൽപ്പന നടത്തിയയാളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.വർക്കല സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ലഹരിയുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് വിഷ്ണു. റൂറൽ എസ്.പിയുടെ നിർദേശപ്രകാരമാണ് അറസ്റ്റ്. മുമ്പും ഇയാളുടെ കൈയിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് ശേഖരം പിടിച്ചിരുന്നു. ബീച്ചുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനി കൂടിയാണ് അറസ്റ്റിലായ വിഷ്ണു.

Read More

തെരുവുനായ്ക്കളെ കൊല്ലാന്‍ ക്രിമിനല്‍ ചട്ടത്തിലെ 133–ാം വകുപ്പ് പ്രയോഗിക്കുന്നതില്‍ ആശയക്കുഴപ്പം

തെരുവുനായ്ക്കളെ കൊല്ലാന്‍ ക്രിമിനല്‍ ചട്ടത്തിലെ 133–ാം വകുപ്പ് പ്രയോഗിക്കുന്നതില്‍ ആശയക്കുഴപ്പം. ചട്ടം പ്രായോഗികമാകുന്നത് വളര്‍ത്തു നായ്ക്കള്‍ മറ്റുള്ളവരെ ബോധപൂര്‍വം ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ മാത്രമാണെന്ന് നിയമവിദഗ്ധർ വ്യക്തമാക്കുന്നു. കഴി‍ഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതലയോഗമാണ് അപകടനായ്ക്കളെ കൊല്ലാന്‍ സിആര്‍പിസി 133–ാം ചട്ടം പ്രയോഗിക്കാമെന്നു നിലപാടെടുത്തത്. തെരുവുനായ ആക്രമണം ദിനംതോറും പെരുകി വരുന്ന സാഹചര്യത്തിൽ കൊല്ലുന്നതിനു പ്രായോഗികമായ നടപടികളൊന്നുമില്ല. എല്ലാവഴികളും അടഞ്ഞതോടെയാണ് ക്രിമിനല്‍ നടപടി ചട്ടത്തിലെ 133–ാം വകുപ്പ് പ്രയോഗിക്കാം എന്ന നിലപാടിലെക്കെത്തിയത്. ആക്രമണകാരികളായ നായ്ക്കളെ കുറിച്ച് ജനങ്ങള്‍ക്ക് സബ്ഡിവിഷണല്‍ മജിസ്ട്രേറ്റിനെ…

Read More

‘നായയെ വളർത്തുന്നവര്‍ പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്’: നിര്‍ദ്ദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

വീടുകളിൽ നായ്ക്കളെ വളർത്തുന്നവരും തെരുവ് നായ്ക്കളെ പരിപാലിക്കുന്നവരും പരിസരവാസികൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്ന ‘ വ്യവസ്ഥ നഗരസഭ തയ്യാറാക്കുന്ന ലൈസൻസ് നിയമാവലിയിൽ ഉൾപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദ്ദേശിച്ചു.നഗരസഭ തയ്യാറാക്കിയ നിയമത്തിലെയും സർക്കുലറിലെയും വ്യവസ്ഥകൾ നായ്ക്കളെ വളർത്തുന്നവർ കൃത്യമായി പാലിക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.       പി. ടി. പി. നഗറിൽ പ്രവർത്തിക്കുന്ന നായ വളർത്തൽ കേന്ദ്രത്തിനെതിരെ പ്രദേശവാസികൾ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.  നായ്ക്കൾക്ക് വാക്സിനേഷൻ, വന്ധ്യംകരണം തുടങ്ങിയ കാര്യങ്ങൾ ഉടമസ്ഥർ ഉറപ്പാക്കണം….

Read More