
നായയുമായി ചുറ്റാനിറങ്ങിയ കന്നഡ നടി അനിതാ ഭട്ടിനു കിട്ടിയത് എട്ടിൻറെ പണി
നിങ്ങൾ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കൂ. ഒന്നുകിൽ നടിയുടെ പക്ഷം ചേരാം. അല്ലെങ്കിൽ പാവപ്പെട്ട കാൽനടയാത്രക്കാരുടെ കൂടെനിൽക്കാം. വില കൂടിയ നായ്ക്കളെയും പൂച്ചകളെയുംകൊണ്ടു ചുറ്റാനിറങ്ങുക പലരുടെയും ഹോബിയാണ്. ചിലർ സ്റ്റാറ്റസ് സിംബലായി വില കൂടിയ വളർത്തുമൃഗങ്ങളെ കാണുന്നു. അതെല്ലാം ഓരോരുത്തരുടെയും വ്യക്തിപരമായകാര്യം. അതേസമയം, വളർത്തുമൃഗങ്ങൾ മറ്റുള്ളവർക്കു ശല്യമായി മാറാതെ നോക്കേണ്ടത് ഉടമകളുടെ ഉത്തരവാദിത്തമാണ്. വളർത്തുനായയുമായി ചുറ്റാനിറങ്ങിയ കന്നഡ നടി അനിതാ ഭട്ട് ഇപ്പോൾ പുലിവാലു പിടിച്ചിരിക്കുകയാണ്. നടിയുടെ നായ കാൽനടയാത്രക്കാരായ യുവാക്കളുടെ മേൽ കുരച്ചുചാടിയതാണു പ്രശ്നം. സംഭവത്തിൻറെ ദൃശ്യങ്ങൾ…