തെരുവുനായ ആക്രമണം; നഷ്ടപരിഹാരം നിശ്ചയിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ കാലാവധി നീട്ടില്ല

തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് എസ്. സിരിജഗന്‍ കമ്മിറ്റിയുടെ കാലാവധി നീട്ടണം എന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, രാജേഷ് ബിന്ദാല്‍ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ആവശ്യം തള്ളിയത്. പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് മുമ്പ് ലഭിച്ച അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയെ അനുവദിക്കണം എന്ന ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചില്ല. തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം ഉള്‍പ്പടെയുള്ള വിഷയങ്ങളിലെ പരാതികളുമായി ഹൈക്കോടതികളെ സമീപിക്കാം…

Read More

ജീവഭയത്തിൽ നായ രക്ഷകരായി നാട്ടുകാർ; വഡോദരയിലെ വെള്ളപ്പൊക്കത്തിൽ നായയെ രക്ഷിക്കുന്ന നാട്ടുകാർ

ഗുജറാത്തിലെ വഡോദരയിലുണ്ടായ വെള്ളപ്പൊക്കത്തിൽ നിന്നും നായയെ രക്ഷിച്ച് നാട്ടുകാർ. പ്രകൃതിദുരന്തങ്ങളിൽ മനുഷ്യരെപോലെ തന്നെ ദുരിതമനുഭവിക്കുന്നവരാണ് മൃ​ഗങ്ങളും. പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ അവരുടെ ജീവനും സുരക്ഷയും അവഹ​ഗണിക്കപ്പെടാറുമുണ്ട്. ഇവിടെ അത്തരത്തിൽ പെട്ടു പോയ ഒരു നായെയാണ് ഒരുകൂട്ടം ആളുകൾ രക്ഷിച്ചിരിക്കുന്നത്. വലിയ രീതിയിൽ വെള്ളക്കെട്ട് ഉണ്ടായതിനെത്തുടർന്ന് രക്ഷപ്പെടാനാവാതെ കുടുങ്ങിക്കിടക്കുകയായിരുന്നു ലാബ്രഡോർ ഇനത്തിൽപ്പെട്ട നായ. അതിന്റെ അവസ്ഥ കണ്ട് പ്രദേശവാസികളായ യുവാക്കൾ തന്നെയാണ് അതിനെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയത്. നെഞ്ചോളം വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നതുകൊണ്ടു തന്നെ ഭാരമുള്ള നായയെ കൈകളിൽ എടുത്തുകൊണ്ടു പോകുന്നത്…

Read More

നായയ്ക്കും പെർഫ്യൂം എത്തി; പൂച്ചയ്ക്ക് ഉടൻ പ്രതീക്ഷിക്കാം..

വളർത്തുനായയെ പുറത്തുകൊണ്ടുപോകുമ്പോൾ ചിലർ തങ്ങളുടെ പെർഫ്യും നായയിൽ പൂശാറുണ്ട്. എന്നാൽ, മനുഷ്യരുടെ സുഗന്ധദ്രവ്യങ്ങൾ ഇനി നായയ്ക്കുവേണ്ടി ഉപയോഗിക്കേണ്ടതില്ല. പ്രമുഖ ഇറ്റാലിയൻ ആഡംബര ബ്രാൻഡായ ഡോൾസ് ഗബാന നായ്ക്കൾക്കു മാത്രമായി പെർഫ്യും വിപണിയിലെത്തിച്ചിരിക്കുന്നു. വളർത്തുനായയെ കൂടുതലായി സ്‌നേഹിക്കുന്നവർക്ക്, തങ്ങളുടെ നായക്കുട്ടിയെ മറ്റുള്ളവരുടേതിൽനിന്ന് വ്യത്യസ്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഡോഗ് പെർഫ്യുമും പരീക്ഷിക്കാം. ‘ഫെഫെ’ എന്നാണ് പെർഫ്യൂമിൻറെ പേര്. ഡോഗ് പെർഫ്യും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ‘യലാംഗ് യലാംഗ്, കസ്തൂരി, ചന്ദനം എന്നീ സുഗന്ധങ്ങളിലാണ് പെർഫ്യും അവതരിപ്പിച്ചിരിക്കുന്നത്. ഫെഫെയുടെ പ്രചരണത്തിനായുള്ള ഫോട്ടോഷൂട്ട്…

Read More

നായകൾക്ക് മനുഷ്യരുടെ വൈകാരിക നിലകൾ മലസിലാകും; നിങ്ങൾ വിഷമിച്ചാൽ അവർക്കും വിഷമമാകും

നായ്ക്കൾക്ക് അവരുടെ ഉടമകളുടെ സംസാരവും പെരുമാറ്റവും എല്ലാം മനസിലാക്കി അവർ സന്തോഷത്തിലാണോ വിഷമത്തിലാണോ എന്ന് മനസിലാക്കാൻ കഴിയ്യുമെന്ന് ​ഗവേഷകർ. ഏതാണ്ട് 30,000 വർഷങ്ങളായി മനുഷ്യരും നായകളും ഉറ്റ കൂട്ടുകാരാണെന്ന് പല പഠനങ്ങളും പറയ്യുന്നു. നമ്മളുമായി ഇത്ര ഇടപഴകി കഴിയ്യുന്ന നായ്ക്കൾക്ക് നമ്മുടെ വൈകാരിക നിലകൾ മനസിലാക്കാൻ കഴിയും. അതുപോലെ ഇവയ്ക്ക് മണം പി‌ടിക്കാൻ അപാര കഴിവല്ലെ? മനുഷ്യരുടെ വിയർപ്പിന്റെ മണം പിടിച്ച് അവരുടെ മനോസമ്മർദ്ദം നായകൾക്ക് കണ്ടു പിടിക്കാൻ പറ്റുമത്രെ. അതുമാത്രമല്ല, ഉടമയുടെ മനോനിലയോട് വൈകാരികമായി പ്രതികരിക്കാനുള്ള…

Read More

‘അത് ആട്ടിറച്ചി, പരിശോധനാഫലം ലഭിച്ചു’; പട്ടിയിറച്ചി വിതരണം ചെയ്തെന്ന ആരോപണം തള്ളി കർണാടക മന്ത്രി

ബെംഗളൂരുവിലെ ഹോട്ടലുകളിലേക്ക് പട്ടിയിറച്ചി വിതരണം ചെയ്‌തെന്ന ആരോപണം തെറ്റെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര. ആട്ടിറച്ചിയാണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചതായി അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ നിന്ന് ബെംഗളൂരുവിലേക്ക് വൻതോതിൽ പട്ടിയിറച്ചി കൊണ്ടുവന്നെന്ന് ഏതാനും ഹിന്ദുത്വ പ്രവർത്തകർ ആരോപിച്ചതിന് പിന്നാലെയാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. ദുരുദ്ദേശ്യത്തോടെ ഉന്നയിക്കപ്പെട്ട ആരോപണമാണെന്ന് മന്ത്രി വ്യക്തമാക്കിയതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിൽ നിന്ന് ബംഗളൂരുവിലെ ഹോട്ടലുകളിലേക്ക് പട്ടിയിറച്ചി വിതരണം ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് വെള്ളിയാഴ്ച വൈകുന്നേരമാണ് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധമുണ്ടായത്. പട്ടിയിറച്ചി ആരോപണം എന്തടിസ്ഥാനത്തിലാണ്…

Read More

‘ഇനി പാണ്ടയോ കുറുക്കനോ ആകണം’;  പുതിയ ആഗ്രഹം വെളിപ്പെടുത്തി ജപ്പാൻ സ്വദേശി

ജപ്പാൻ പൗരനായ ടോക്കോ(യഥാര്‍ഥ പേരല്ല) എന്നയാൾക്ക് മനുഷ്യനായി ജീവിച്ച് ബോറടിച്ചപ്പോഴാണ് നായയായി മാറാൻ ആഗ്രഹം തോന്നിയത്. പിന്നെ ഒന്നും നോക്കിയില്ല. 14,000 ഡോളർ ഏകദേശം 12 ലക്ഷം രൂപ ചെലവഴിച്ച് നായയുടെ വേഷം വാങ്ങിച്ച് ധരിക്കുകയും ചെയ്തു. നായയുടെ വേഷത്തിൽ ജീവിക്കുന്നതിന്റെ വിശേഷങ്ങളെല്ലാം തന്റെ യൂട്യൂബ് ചാനലിലും ട്വിറ്റർ പേജിലുമൊക്കെ പങ്കുവെക്കാറുണ്ട്. ഐ വാണ്ട് ടു ബി ആൻ ആനിമൽ എന്ന യൂട്യൂബ് ചാനലിലാണ് നായയായി മാറിയതിന് ശേഷമുള്ള വിശേഷങ്ങൾ പങ്കുവെക്കാറുള്ളത്.നായയെ പോലെ ജീവിക്കണമെന്നത് ചെറുപ്പം മുതലേയുള്ള ആഗ്രഹമായിരുന്നുവെന്നാണ്…

Read More

23 ഇനം നായകളുടെ ഇറക്കുമതിയും വിൽപ്പനയും രാജ്യത്ത് നിരോധിച്ച ഉത്തരവ്; ഡൽഹി ഹൈക്കോടതി റദ്ദാക്കി 

രാജ്യത്ത് 23 ഇനം നായകളുടെ ഇറക്കുമതിയും വിൽപനയും നിരോധിച്ചുള്ള കേന്ദ്രസർക്കാർ ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി. വിശദമായ കൂടിയാലോചനകൾ നടത്താതെയാണ് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹന്റെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്. എല്ലാ നായ ഉടമകളുടെയും അഭിപ്രായം തേടാൻ കേന്ദ്രത്തിന് കഴിയില്ല. എന്നാൽ മാധ്യമങ്ങളിലൂടെയും ഔദ്യോഗിക വെബ് സൈറ്റിലൂടെയും അഭിപ്രായം തേടാമായിരുന്നിട്ടും അതുണ്ടായില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. മനുഷ്യരെ ആക്രമിക്കുന്ന നായ ഇനങ്ങളെ നിരോധിക്കുന്നതു പരിഗണിക്കണമെന്നു ഡൽഹി ഹൈക്കോടതി…

Read More

ഇരുപതിൽ അധികം നായകളുടെ ഇറക്കുമതിയും, വിൽപ്പനയും നിരോധിച്ച് കേന്ദ്ര സർക്കാർ

പിറ്റ്ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ തുടങ്ങി ഇരുപതിൽ അധികം നായകളുടെ ഇറക്കുമതിയും, വിൽപ്പനയും നിരോധിച്ച് കേന്ദ്ര സർക്കാർ. ഇത് സംമ്പന്ധിച്ച് കേന്ദ്രം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്ത് നൽകി. ഈ വിഭാഗത്തിൽ പെട്ട നായകൾക്ക് ലൈസെൻസ് തദ്ദേശ സ്ഥാപനങ്ങൾ നൽകരുതെന്നാണ് കത്തിലെ നിർദേശം. മനുഷ്യ ജീവന് അപകടകാരികൾ ആണെന്ന വിദഗ്ദ്ധ സമിതി റിപ്പോർട്ട് കണക്കിലെടുത്തു കൊണ്ടാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി. അപകടകാരികൾ ആയ നായകളെ നിരോധിക്കണം എന്ന് ആവശ്യത്തിൽ തീരുമാനം എടുക്കാൻ കേന്ദ്ര സർക്കാരിനോട്…

Read More

ഒ​രു നെ​റ്റി​സ​ൺ സൂ​പ്പ​ർ​ഹി​റ്റ്:  മൂ​ർ​ഖ​ൻ-​നാ​യ പോ​ര്

മൂ​ന്നു നാ​യ്ക്ക​ൾ ഉ​ഗ്ര​വി​ഷ​മു​ള്ള മൂ​ർ​ഖ​നു​മാ​യി ക​ടു​ത്ത പോ​രാ​ട്ട​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന വീ​ഡി​യോ എ​ക്സി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തു വ​ൻ ത​രം​ഗ​മാ​യി മാ​റി. ഉ​ത്ത​ർ​പ്ര​ദേ​ശ് ശ്രാ​വ​സ്തി​യി​ലെ ഇ​കൗ​ന മേ​ഖ​ല​യി​ൽ പ​ട്ടാ​പ്പ​ക​ലാ​ണു സം​ഭ​വം. ആ​ളു​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മേ​ഖ​ല​യി​ലാ​ണ് മൂ​ർ​ഖ​ൻ എ​ത്തി​യ​ത്.  ദൃ​ശ്യ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്പോ​ൾ ഒ​രു നാ​യ മൂ​ർ​ഖ​ന്‍റെ അ​ടു​ത്തു​നി​ന്ന് ഉ​ച്ച​ത്തി​ൽ കു​ര​യ്ക്കു​ന്ന​തു കാ​ണാം. മൂ​ർ​ഖ​ൻ പ​ത്തി​വി​ട​ർ​ത്തി നാ​യ​യു​മാ​യി പോ​രി​നു ത​യാ​ർ എ​ന്ന മ​ട്ടി​ൽ നി​ൽ​ക്കു​ന്നു. നാ​യ മൂ​ർ​ഖ​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്നി​ല്ല, പി​ന്നി​ലേ​ക്കു മാ​റു​ക​യും കു​ര തു​ട​രു​ക​യും ചെ​യ്യു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ എ​ത്തു​ന്ന ര​ണ്ടു നാ​യ്ക്ക​ളും ഇ​തു​ത​ന്നെ…

Read More

പേവിഷബാധ പ്രതിരോധവാക്സിൻ അവശ്യമരുന്നുകളുടെ പട്ടികയിൽ പെടുത്തി കേന്ദ്രം

നായ്ക്കളുടെ ആക്രമണം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ പേവിഷബാധ പ്രതിരോധവാക്സിൻ അവശ്യമരുന്നുകളുടെ പട്ടികയിൽ പെടുത്തി കേന്ദ്രസർക്കാർ. നാഷണൽ ഹെൽത്ത് മിഷന്റെ അവശ്യമരുന്നുകളുടെ പട്ടികയിലാണ് പേവിഷബാധയ്ക്കുള്ള പ്രതിരോധവാക്സിനും ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആരോ​ഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ നായ്ക്കളുടെ കടിയേറ്റവരുടെ നിരക്കിൽ 26.5 % വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022-ൽ 2.18 ദശലക്ഷം ആയിരുന്നതിൽ നിന്ന് 2023 ആയപ്പോഴേക്കും 2.75 ദശലക്ഷമാവുകയാണ് ചെയ്തത്. നായ്ക്കളുടെ കടിയേൽക്കുന്നതിൽ 75%-വും തെരുവുനായ്ക്കളിൽ നിന്നാണെന്നും കണക്കുകൾ പറയുന്നു. എല്ലാ നായ്ക്കളും കടിക്കുന്നത് വിഷബാധയുണ്ടാക്കുന്നില്ലെങ്കിലും ആക്രമണമേറ്റാലുടൻ പേവിഷബാധ പ്രതിരോധ…

Read More