താരസംഘടന ‘അമ്മ’യുടെ ഓഫീസിൽ പരിശോധന

താരസംഘടന അമ്മയുടെ ഓഫീസിൽ വീണ്ടും പോലീസ് പരിശോധന. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരാണ് ഓഫീസിലെത്തി പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കാനായിരുന്നു പരിശോധനയെന്നാണ് പോലീസ് വ്യക്തമാക്കിയത്. ഇടവേള ബാബുവിനെതിരായ കേസ് അന്വേഷിക്കുന്ന സംഘമാണ് പരിശോധനക്കെത്തിയത്. സംഘടനയിലെ അംഗത്വവുമായി ബന്ധപ്പെട്ടും ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുമുള്ള രേഖകളിൽ വ്യക്തത വരുത്താനായിരുന്നു പരിശോധന. ഇത് രണ്ടാം തവണയാണ് അന്വേഷണസംഘം അമ്മ ഓഫീസിൽ പരിശോധന നടത്തുന്നത്. 

Read More

കരുവന്നൂർ കേസ് രേഖകൾ ക്രൈംബ്രാ‌ഞ്ചിന് കൈമാറണം; ഇഡിക്ക് ഹൈക്കോടതി നിർദ്ദേശം

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് എടുത്ത കേസിന്റെ രേഖകൾ കൈമാറണമെന്ന ക്രൈംബ്രാ‌ഞ്ചിന്‍റെ ഹർജിയിൽ അനുകൂല ഉത്തരവുമായി കേരളാ ഹൈക്കോടതി. ക്രൈംബ്രാഞ്ചിന് കേസ് രേഖകൾ കൈമാറാൻ ഇഡിക്ക് കോടതി നിർദേശം നൽകി. ക്രൈംബ്രാഞ്ച് ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർക്ക് രേഖകൾ കൈമാറാനാണ് നിർദ്ദേശം.രണ്ട് മാസത്തിനുള്ളിൽ രേഖകളിന്മേലുള്ള പരിശോധന പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിനും കോടതി നിർദേശം നൽകി.  

Read More

മാസപ്പടി കേസിൽ 3 രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; അടുത്ത മാസം മൂന്നിന് വിധി

മാസപ്പടി കേസിൽ അടുത്ത മാസം മൂന്നിന് തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറയും. ഇന്ന് കേസ് പരിഗണിച്ചപ്പോൾ ഹർജിക്കാരനായ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ മൂന്ന് രേഖകൾ കോടതിയിൽ ഹാജരാക്കി. സിഎംആർഎല്ലിന് ഭൂപരിധി ലംഘിച്ച് ഇളവ് അനുവദിക്കണമെന്ന അപേക്ഷയിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൻറെ മിനുട്‌സ് ഉൾപ്പെടെയാണ് ഹാജരാക്കിയത്. ആലപ്പുഴയിൽ നടന്നത് പ്രളയാന്തരമുള്ള മണ്ണ് മാറ്റമല്ല ഖനനമെന്ന് കുഴൽ നാടൻ വാദിച്ചു. ഖനനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകളും മാത്യു കുഴൽനാടൻ ഹാജരാക്കി. എന്നാൽ, സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക…

Read More

പാരീസിലെ ലാ ഡിഫൻസിൽ കെട്ടിടത്തിന് തീപിടിച്ചു ; രേഖകൾ നഷ്ടപ്പെട്ട് മലയാളി വിദ്യാർത്ഥികൾ

പാരീസിലെ ലാ ഡിഫൻസിൽ നടന്ന തീപിടുത്തത്തിൽ രേഖകൾ നഷ്ടപ്പെട്ട് മലയാളി വിദ്യാർഥികൾ. എട്ട് മലയാളികൾ ഉൾപ്പെടെ 27 ഇന്ത്യൻ വംശജർ താമസിച്ചിരുന്ന താമസ സ്ഥലത്താണ് ഞായറാഴ്ച തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തിൽ ഇവർക്കാർക്കും പരിക്കുപറ്റിയില്ലെങ്കിലും, ഇവിടെ സൂക്ഷിച്ച രേഖകൾ കത്തിനശിക്കുകയായിരുന്നു. മൂന്ന് മലയാളി വിദ്യാർഥികളുടെ രേഖകൾ പൂർണമായും നഷ്ടപ്പെട്ടു തിരുവനന്തപുരം, കോട്ടയം, കണ്ണൂർ സ്വദേശികളായ വിദ്യാർഥികളുടെ രേഖകളാണ് കത്തിനശിച്ചത്. യാത്രാരേഖകൾക്ക് പുറമെ തിരിച്ചറിയൽ രേഖകളും പഠനവുമായി ബന്ധപ്പെട്ട രേഖകളും നശിച്ചു. താമസം പ്രതിസന്ധിയിലായതോടെ നിലവിൽ എംബസി ഏർപ്പെടുത്തിയ താമസസ്ഥലത്താണ്…

ഇലക്ട്രൽ ബോണ്ട് ; മുഴുവൻ രേഖകളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ

ഇലക്ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ് ബി ഐ. ബോണ്ടുകളിലെ സീരിയൽ നമ്പറുകൾ അടക്കമുള്ളവയാണ് കൈമാറിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. മുദ്ര വെച്ച രണ്ട് കവറുകളില്‍ പെൻഡ്രൈവുകളില്‍ ആയാണ് ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. സുരക്ഷ കാരണങ്ങളാല്‍ അക്കൗണ്ട് നമ്പറുകളും കൈവൈസി വിവരങ്ങളും മാത്രം പ്രസിദ്ധീകരിക്കുന്നില്ലെന്നും എസ് ബി ഐ വ്യക്തമാക്കി. എന്നാല്‍ ബോണ്ട് വിവരങ്ങള്‍ മനസ്സിലാക്കാൻ ഇത് തടസ്സമല്ലെന്നും എസ് ബി ഐ സുപ്രീംകോടതിയില്‍ നല്‍കിയ…

Read More

മാരായമുട്ടം സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ്; രേഖകൾ പുറത്ത്

കോണ്‍ഗ്രസ് ഭരിക്കുന്ന മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പെന്ന് രേഖകൾ. ഭരണസമിതി 33.4 കോടി രൂപ വെട്ടിച്ചതിന്‍റെ തെളിവുകളാണ് പുറത്ത് വന്നത്. രണ്ട് വര്‍ഷത്തിനിടെയാണ് ഇത്രയും വലിയ തുക ഭരണ സമിതി വെട്ടിച്ചത്. ക‍ഴിഞ്ഞ 9 വര്‍ഷത്തില്‍ 66.52 കോടി രൂപ തട്ടിയതിന്‍റെ രേഖകളും പുറത്തുവന്നിരിക്കുകയാണ്.ഭരണസമിതി അംഗങ്ങളുടെ പേരില്‍ ബിനാമി വായ്പകള്‍ എടുത്തു. ബന്ധുക്കളുടെ പേരില്‍ മാത്രം 12.19 കോടി രൂപയാണ് വായ്പ എടുത്തിരിക്കുന്നത്. നബാര്‍ഡ് വായ്പയുടെ മറവിലും പണം തട്ടിച്ചതായും രേഖയില്‍ പറയുന്നു….

Read More