
പ്രതിഫലം 343കോടി, ഒപ്പം ലാഭവിഹിതം; ഡോക്യുമെന്‍ററിക്കായി കൈകോര്‍ത്ത് ആമസോണും മെലാനിയ ട്രംപും
സ്വന്തം ജീവിതം ഡോക്യുമെന്ററിയാക്കാനൊരുങ്ങി നിയുക്ത അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാര്യ മെലാനിയ ട്രംപ്. ഇതുസംബന്ധിച്ച് ആമസോണുമായി മെലാനിയ കരാറൊപ്പിട്ടു. 343കോടി രൂപയുടെ കരാറാണ് ആമസോണുമായി മെലാനിയ ഒപ്പുവെച്ചതെന്നാണ് റിപ്പോര്‍ട്ട്. ബ്രെറ്റ് റാറ്റ്‌നര്‍ സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയില്‍ നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മകന്‍ ബാരണ്‍ എന്നിവരും പ്രത്യക്ഷപ്പെടും. ഈ വര്‍ഷം മധ്യത്തോടെ ആമസോണ്‍ പ്രൈമില്‍ ഡോക്യുമെന്ററി റിലീസ് ചെയ്യുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഡോക്യുമെന്ററിക്ക് പുറമേ മൂന്നോ നാലോ എപ്പിസോഡിലായുള്ള ഡോക്യുസീരിസും പുറത്തിറങ്ങും. രണ്ട് പ്രോജക്ടിലും…