
ആധാർ കാര്‍ഡ് ജനനതിയതി തെളിയിക്കാനുള്ള ആധികാരിക രേഖയല്ല; സ്‌കൂൾ ലിവിങ് സർട്ടിഫിക്കറ്റ് രേഖയായി കണക്കാക്കാമെന്ന് സുപ്രിംകോടതി
ജനനതിയതി തെളിയിക്കാനുള്ള ആധികാരിക രേഖയായി ആധാർ കാർഡ് ഉപയോഗിക്കാനാവില്ലെന്ന് സുപ്രിം കോടതി. വാഹനാപകടവുമായി ബന്ധപ്പെട്ട ഒരു കേസിലാണ് കോടതിയുടെ നിർണായക വിധി. വാഹനാപകടവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര കേസിൽ ആധാറിലുള്ള ജനനതിയതി അടിസ്ഥാനമാക്കി നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച് പഞ്ചാബ്, ഹരിയാന ഹൈക്കോടതികൾ പുറപ്പെടുവിച്ച വിധിയാണ് സുപ്രിം കോടതി തള്ളിയത്. അതേസമയം സ്‌കൂൾ സർട്ടിഫിക്കറ്റ് ജനന തിയതി തെളിയിക്കാനുള്ള രേഖയായി കണക്കാക്കാമെന്നും 2015ലെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 94ാം വകുപ്പ് പ്രകാരം കോടതി വ്യക്തമാക്കി. ഒരാളുടെ ഐഡന്റിറ്റി തെളിയിക്കാൻ ആധാർ ഉപയോഗിക്കാം…