സ്വകാര്യ ആശുപത്രികളിലടക്കം ഡോക്ടർമാരുടെ പ്രാക്ടീസ്; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

സർക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും പ്രാക്ടീസ് നടത്തുന്നുണ്ടെന്ന ആരോപണം ജില്ലാ മെഡിക്കൽ ഓഫീസിൽ പ്രവർത്തിക്കുന്ന വിജിലൻസ് വിഭാഗം ജാഗ്രതയോടെ പരിശോധിച്ച് ഫലപ്രദമായി ഇടപെടണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശം നൽകിയിട്ടുള്ളത്. പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെയുള്ള ആരോപണം അന്വേഷിക്കാൻ ജില്ലാ ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകിയതായി ഡിഎംഒ അറിയിച്ചു. അതേസമയം, അനധികൃതമായി ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ ആരോ​ഗ്യ വകുപ്പ് നടപടിയെടുത്തിരുന്നു. ഇവരെ…

Read More

ഡോക്ടറെ ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നടൻറെ 77,000 രൂപ തട്ടിയെടുത്തു

ഡോക്ടറെ ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നടൻറെ 77,000 രൂപ തട്ടിയെടുത്തതായി പരാതി. 59കാരനായ ടെലിവിഷൻ-സിനിമാതാരമായ മുഹമ്മദ് ഇക്ബാ (ഇക്ബാൽ ആസാദ്) ലാണു തട്ടിപ്പിനിരയായത്. മുംബൈയിലെ ദാദറിൽ ഡോക്ടറുമായി ഫോണിൽ അപ്പോയ്ൻറ്‌മെൻറ് എടുക്കന്നതിനിടെയാണു പണം നഷ്ടമായത്. നാലുദിവസം കഴിഞ്ഞാണു തട്ടിപ്പിനിരയായതെന്നു നടനു മനസിലായത്. തുടർന്ന് തട്ടിപ്പിനിരയായ ലിങ്കുകൾ താരം ബാങ്ക് മാനേജരെ അറിയിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. ഗൂഗിളിൽനിന്നു ലഭിച്ച ഫോൺ നമ്പറിലേക്ക് ജൂൺ ആറിനാണ് ഇയാൾ വിളിച്ചത്. ഡോക്ടറോട് സംസാരിക്കുന്നതിന് മുമ്പ് 10 രൂപ അടച്ച്…

Read More

പൂനെ പോർഷെ കാർ അപകടം; രക്ത സാമ്പിൾ മാറ്റാൻ ഡോക്ടർമാർക്ക് ലഭിച്ചത് മൂന്ന് ലക്ഷം

പൂനെ പോർഷെ കാർ അപകടത്തിൽ പ്രതിയായ 17കാരന്റെ രക്ത സാമ്പിൾ മാറ്റാൻ ഡോക്ടർമാർക്ക് കൈക്കൂലിയായി ലഭിച്ചത് മൂന്ന് ലക്ഷം രൂപയെന്ന് റിപ്പോർട്ടുകൾ. ഡോക്ടർമാർക്ക് കൈക്കൂലി നൽകാൻ ഇടനിലക്കാരനായി പ്രവർത്തിച്ച പ്യൂൺ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. രക്ത പരിശോധനാ റിപ്പോർട്ടിൽ കൃത്രിമത്വം നടത്തിയ ഡോക്ടർമാരായ അജയ് തവാഡെ, ഹരി ഹാർണോർ എന്നിവർ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. പൂനെ സസൂൺ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരാണിവർ. യഥാർത്ഥ സാമ്പിൾ ചവറ്റുകുട്ടയിലിട്ടു. പകരം മറ്റൊരു സാമ്പിളാണ് ഫോറൻസിക് പരിശോധനയ്ക്കയച്ചത്. പതിനേഴുകാരൻ മദ്യപിച്ചിരുന്നില്ലെന്ന് ഇവർ തെറ്റായ റിപ്പോർട്ട്…

Read More

പോർഷെ കാർ അപകടക്കേസ് ; പ്രതിയായ പതിനേഴുകാരനെ രക്ഷിക്കാൻ ഡോക്ടർമാർ രക്തസാമ്പിൾ മാറ്റി , ഡോക്ടർമാർ അറസ്റ്റിൽ

പൂനെയിൽ മദ്യലഹരിയിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് രണ്ട് പേർ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് രണ്ട് ഡോക്ടര്‍മാര്‍ അറസ്റ്റിൽ. രക്ത സാംപിൾ മാറ്റി പരിശോധനയിൽ കൃത്രിമം നടത്തിയതിനാണ് ഇവരെ പിടികൂടിയത്. പൂനെ സസൂൺ ജനറൽ ആശുപത്രി ഫൊറൻസിക് മേധാവിയും മറ്റൊരു ഡോക്ടറുമാണ് അറസ്റ്റിലായത്. ഇവർ രക്തസാംപിൾ മാറ്റി പതിനേഴുകാരൻ മദ്യപിച്ചിരുന്നില്ല എന്ന റിപ്പോർട്ട് നൽകിയത് വിവാദമായിരുന്നു. പിന്നീട് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് ഡോക്ടർമാർ രക്ത സാംപിളിൽ കൃത്രിമം നടത്തിയതായി കണ്ടെത്തിയത്. അതേസമയം, പൂനെയിൽ 17കാരനോടിച്ച ആഢംബര കാറിടിച്ച് രണ്ട്…

Read More

ആഡംബര കാറിടിച്ച് അപകടം: രക്തപരിശോധനാ റിപ്പോർട്ടിൽ കൃത്രിമം, 2 ഡോക്ടർമാർ അറസ്റ്റിൽ

പുണെയിൽ ആഡംബര കാറിടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ രക്തപരിശോധനാ റിപ്പോർട്ടിൽ കൃത്രിമം കാണിച്ച ഫൊറൻസിക് ലാബ് മേധാവിയടക്കം രണ്ടു ഡോക്ടർമാർ അറസ്റ്റിൽ. പുണെ സാസൂണിലെ സർക്കാർ ആശുപത്രിയിലെ ഫൊറൻസിക് ലാബ് മേധാവി ഡോ. അജയ് താവ്റെ, ഡോ. ശ്രീഹരി ഹാർണർ എന്നിവരെയാണ് പുണെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രതിയായ കൗമാരക്കാരൻ മദ്യപിച്ചിരുന്നില്ല എന്നായിരുന്നു അപകടത്തിന് പിന്നാലെ നടത്തിയ രക്തപരിശോധനയുടെ റിപ്പോർട്ട്. എന്നാൽ സംഭവത്തിനു മുൻപു പ്രതി സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ റിപ്പോർട്ടിൽ കൃത്രിമം…

Read More

‘പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന ആധുനിക ഇന്ത്യയിൽ മദ്റസകൾ ആവശ്യമില്ല’: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന ആധുനിക ഇന്ത്യയിൽ മദ്റസകൾ ആവശ്യമില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മദ്റസകളല്ല, ആധുനിക സർവകലാശാലകളാണ് ഡോക്ടർമാരെയും എൻജിനീയർമാരെയും ഉൽപാദിപ്പിക്കുന്നതെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. മുസഫർപൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്ഥാവന. 400ലേറെ സീറ്റുകൾ നേടി എൻ.ഡി.എ സർക്കാർ അധികാരം നിലനിർത്തുകയാണെങ്കിൽ മധുരയിലും വാരണാസിയിലും വലിയ ക്ഷേത്രങ്ങൾ നിർമിക്കുമെന്നും ഏകസിവിൽകോഡ് നടപ്പാക്കുമെന്നും ഹിമന്ത വ്യക്തമാക്കി. രാമക്ഷേത്ര പ്രതിഷ്ഠയിൽ പോലും പ​ങ്കെടുക്കാത്തവരാണ് ലാലു പ്രസാദ് യാദവും രാഹുൽ…

Read More

ഗാസയിൽ ചികിത്സ നൽകാൻ ഡോക്ഡർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പരിശീലനം

ഗാസ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ പ​രി​ച​രി​ക്കു​ന്ന​തി​നാ​യി ഡോ​ക്ട​ർ​മാ​ർ​ക്കും അ​ന​സ്തേ​ഷ്യ വി​ദ​ഗ്ധ​ർ​ക്കു​മു​ള്ള പ​രി​ശീ​ല​ന കോ​ഴ്‌​സ് സം​ഘ​ടി​പ്പി​ച്ചു. കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്‍റ് സൊ​സൈ​റ്റി​യു​ടെ​യും (കെ.​ആ​ർ.​സി.​എ​സ്) ബ്രി​ട്ടീ​ഷ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഡേ​വി​ഡ് നോ​ട്ടി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​ശീ​ല​നം. 32 ഡോ​ക്ട​ർ​മാ​ർ പ​രി​ശീ​ല​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു. ശ​നി​യാ​ഴ്ച ആ​രം​ഭി​ച്ച കോ​ഴ്‌​സ് സൊ​സൈ​റ്റി​യി​ലെ വ​ള​ന്‍റി​യ​ർ മെ​ഡി​ക്ക​ൽ ടീ​മു​ക​ളെ ഒ​രു​ക്കു​ന്ന​തി​നും അ​വ​ർ​ക്ക് വൈ​ദ​ഗ്ധ്യം ന​ൽ​കു​ന്ന​തി​നും സ​ഹാ​യി​ച്ച​താ​യി കെ.​ആ​ർ.​സി.​എ​സ് മേ​ധാ​വി ഡോ.​ഹി​ലാ​ൽ അ​ൽ സ​യ​ർ പ​റ​ഞ്ഞു. ഗാസ​യി​ലെ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ​വ​രെ ചി​കി​ത്സി​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കും. സം​ഘ​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ…

Read More

ആന്റിബയോട്ടിക്ക് നിർദേശിക്കുമ്പോൾ കുറിപ്പടിയിൽ കാരണം വേണം; ആരോഗ്യമന്ത്രാലയം

രോഗികൾക്ക് ആന്റിബയോട്ടിക്ക് നിർദേശിക്കുമ്പോൾ കുറിപ്പടികളിൽ കാരണം സൂചിപ്പിക്കണമെന്ന് ഡോക്ടർമാരോട് ആരോഗ്യമന്ത്രാലയം. ആന്റിബയോട്ടിക്കുകളുടെ വിവേചനരഹിതമായ ഉപയോഗം തടയുകയാണ് ലക്ഷ്യം. ആവശ്യമുള്ളപ്പോൾ മാത്രമേ ആന്റിബയോട്ടിക്ക് നിർദേശിക്കാവൂ. എല്ലാ അണുബാധകൾക്കും ആന്റിബയോട്ടിക്ക് ആവശ്യമില്ലെന്ന് രോഗികൾ മനസ്സിലാക്കണം. ഡോക്ടർമാരുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രമേ ആന്റിബയോട്ടിക്ക് വിൽക്കാവൂവെന്നും ഇത് ഫാർമസിസ്റ്റുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രാലയം പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡി.ജി.എച്ച.്എസ്.), മെഡിക്കൽ അസോസിയേഷനുകൾ, ഫാർമസിസ്റ്റുകളുടെ സംഘടനകൾ, മെഡിക്കൽ കോളേജുകൾ എന്നിവർക്കും കത്തിന്റെ പകർപ്പുകൾ കൈമാറിയിട്ടുണ്ട്. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം…

Read More

‘മനസ്സിലാകുന്ന രീതിയിൽ എഴുതണം’, ഡോക്ടർമാരുടെ കൈയെഴുത്ത് രീതി മാറ്റാൻ നിർദേശിച്ച് ഒഡീഷ ഹൈക്കോടതി

രോഗികൾക്ക് മരുന്ന് വാങ്ങുന്നതിനുള്ള കുറിപ്പ്, മെഡിക്കൽ സർട്ടിഫിക്കറ്റ് പോലുള്ള പ്രധാനപ്പെട്ട രേഖകൾ വായിച്ചാൽ മനസ്സിലാകുന്ന തരത്തിൽ എഴുതണമെന്ന് ഡോക്ടർമാരോട് ഒഡീഷ ഹൈക്കോടതി. ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിക്കുകയും ചെയ്തു. ക്യാപിറ്റൽ ലെറ്ററിൽ അല്ലെങ്കിൽ ടൈപ്പ് ചെയ്യുന്ന രീതി സ്വീകരിക്കുന്നതിനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച കോടതിക്ക് മുമ്പാകെ വന്ന ഒരു കേസിൽ അനുബന്ധ രേഖയായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വായിക്കുന്നതിന് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് എസ്.കെ പനിഗ്രാഹിക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ്…

Read More

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഡോക്ടര്‍മാരെയും നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. രണ്ട് ദിവസത്തിനകം മെഡിക്കല്‍ കോളേജ് പൊലീസ് കുന്ദമംഗലം കോടതിയില്‍ കുറ്റപത്രം നല്‍കും. നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഹര്‍ഷിന സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം പ്രഖ്യാപിച്ചിരിക്കെയാണ് ചികിത്സാ പിഴവ് വരുത്തിയ സംഘത്തെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി എത്തിയത്. 2017 നവംബര്‍ 30ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ സംഘത്തിലുളള ഡോക്ടര്‍ സികെ രമേശന്‍, ഡോ എം ഷഹ്ന,…

Read More