ഐവിഎഫ് കേന്ദ്രത്തിൽ കൂട്ട ബലാത്സംഗം; ഡോക്ടർക്കെതിരെ പരാതി നൽകി യുവതി

രാജസ്ഥാൻ ജയ്പൂരിലെ ഐവിഎഫ് കേന്ദ്രത്തില്‍ വച്ച് താൻ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന പരാതിയുമായി യുവതി രംഗത്ത്. ഡോക്ടറുടെ നേതൃത്വത്തിലാണ് തന്നെ ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് യുവതി പറയുന്നത്. ഡോക്ടറും മറ്റ് രണ്ടു പേരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തെന്നാണ് 30കാരിയായ സ്ത്രീ പരാതി നല്‍കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അണ്ഡം ദാനം ചെയ്യാനാണ് താന്‍ ഐവിഎഫ് കേന്ദ്രത്തില്‍ എത്തിയത്. ഭര്‍ത്താവും കുഞ്ഞും കൂടെയുണ്ടായിരുന്നു. അണ്ഡം ദാനം ചെയ്താല്‍ പണം നല്‍കാമെന്ന് ഡോക്ടര്‍ വാഗ്ദാനം ചെയ്തു. ഡോക്ടര്‍ തന്നെ ഓപ്പറേഷന്‍…

Read More

കൈക്കൂലി വാങ്ങിയ കേസ്; ഡോക്ടർ അറസ്റ്റിൽ

വീട്ടമ്മയുടെ കൈയ്ക്ക് ശസ്ത്രക്രിയ നടത്താൻ 3000 രൂപ കൈക്കൂലി വാങ്ങവേ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.ഷെറി ഐസക്ക് വിജിലൻസ് പിടിയിൽ. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 15 ലക്ഷത്തോളം രൂപ കണ്ടെടുത്തു. ഇത് കൈക്കൂലി പണമാണെന്നാണ് വിജിലൻസ് നിഗമനം. റോഡപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിയായ സ്ത്രീയുടെ ഭർത്താവിന്റെ പരാതിയിലാണ് അറസ്റ്ര്. വിജിലൻസ് നിർദ്ദേശ പ്രകാരം വടക്കാഞ്ചേരി ഓട്ടുപാറയിലുള്ള ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിൽ ഇന്നലെ വൈകിട്ട് നാലോടെ…

Read More

വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെ അപകടം; ഡോക്ടറും സഹോദരിയും മുങ്ങിമരിച്ചു

വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെ ഹരിപ്പാട് സ്വദേശി സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു. മുംബൈ ഡോംബിവ്ലി വെസ്റ്റ് ഉമേഷ് നഗറിലെ സായ്ചരൺ ബിൽഡിങ് നിവാസികളായ രവീന്ദ്രൻ-ദീപ ദമ്പതികളുടെ മക്കളായ ഡോ. രഞ്ജിത്ത് (23), കീർത്തി (17) എന്നിവരാണ് ഡോംബിവ്ലി ഈസ്റ്റിലുള്ള ദാവ്ഡിയിലെ കുളത്തിൽ മുങ്ങിമരിച്ചത്. മാതാപിതാക്കൾ ചികിത്സാർഥം നാട്ടിലാണ്. കീർത്തി കാൽ തെറ്റി കുളത്തിൽ വീണെന്നും സഹോദരിയെ രക്ഷിക്കാൻ രഞ്ജിത്ത് വെള്ളത്തിലേക്കു ചാടിയെന്നുമാണു വിവരം. ഇരുവരും മുങ്ങിത്താഴുകയായിരുന്നു. അഗ്‌നിരക്ഷാസേന ഏറെ നേരത്തെ തിരച്ചിലിനു ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ മൃതദേഹങ്ങൾ…

Read More

പൊലീസിൻറെ അനാസ്ഥ; ആരോഗ്യമന്ത്രി ഗിന്നസ് ബുക്കിൽ ഇടംതേടുമെന്ന് വി.ഡി. സതീശൻ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കൊല്ലപ്പെടാൻ കാരണം പൊലീസിന്റെ അനാസ്ഥയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പൊലീസ് പ്രതിയെ എത്തിച്ചത് സുരക്ഷ ഒരുക്കാതെയാണെന്നും വി.ഡി. സതീശൻ ആരോപിച്ചു. പൊലീസിന് അപമാനമാണ് ഈ കൊലപാതകമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അന്വേഷണങ്ങൾക്ക് ഉത്തരവിടേണ്ടി വന്നത് ആരോഗ്യമന്ത്രിക്കാണെന്നും ഗിന്നസ് ബുക്കിൽ ഇടം നേടുമെന്നും സതീശൻ പരിഹസിച്ചു. ഡോക്ടർമാരുടെ പരാതികൾ സർക്കാർ പരിഗണിച്ചില്ലെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നു പുലർച്ചെ നാലരയോടെ വൈദ്യ പരിശോധനയ്ക്കായി…

Read More

‘ഒന്നര മണിക്കൂറോളം ശ്രമിച്ചെങ്കിലും വന്ദനയുടെ ജീവൻ രക്ഷിക്കാനായില്ല’; കടുത്ത അമര്‍ഷത്തില്‍ വൈദ്യസമൂഹം

കോട്ടയം സ്വദേശിയായ ഡോക്ടർ വന്ദനദാസിന് (22) പത്തനംതിട്ട താലൂക്ക് ആശുപത്രിയിൽവച്ച് ആറിലേറേ തവണ കുത്തേറ്റതായി ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. മുതുകിലും നെഞ്ചിലുമാണ് കുത്തേറ്റത്. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോൾ ആരോഗ്യസ്ഥിതി വളരെ ഗുരുതരമായിരുന്നു. ഉടൻതന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. ഒന്നര മണിക്കൂറോളം ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. അക്രമാസക്തനായ പ്രതിയെ കൈവിലങ്ങ് ഇട്ടിരുന്നെങ്കിൽ സംഭവം ഉണ്ടാകില്ലായിരുന്നെന്ന് കൂടെയുണ്ടായിരുന്ന ഡോക്ടര്‍മാർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടര്‍മാർ സംസ്ഥാന വ്യാപകമായി അതിശക്തമായി പണിമുടക്കുമെന്ന് ഐഎംഎ അറിയിച്ചു. കൊല്ലം ജില്ലയിലെ ഡോക്ടർമാർ സമരത്തിലേക്ക്…

Read More

ആവശ്യമായ ചികിത്സ നല്‍കി; സിഗ്നലുകള്‍ കിട്ടിത്തുടങ്ങി: ഡോ. അരുണ്‍

അരിക്കൊമ്പന് ആവശ്യമായ ചികിത്സ നല്‍കിയെന്ന് ഡോ. അരുണ്‍ സക്കറിയ. മുറിവുകള്‍ക്കു മരുന്ന് നല്‍കി. പെരിയാർ വന്യജീവി സങ്കേതത്തിലേക്കു തുറന്നുവിട്ടത് ആരോഗ്യം വീണ്ടെടുത്തശേഷമാണ്. അഞ്ച് മയക്കുവെടിവച്ചു എന്നത് ആനയുടെ ആരോഗ്യത്തെ ബാധിക്കില്ല. ആനയെ നിര്‍ത്തിക്കൊണ്ടുപോകാന്‍ ആവശ്യമായ മരുന്നാണു നല്‍കിയതെന്ന് ഡോക്ടർ പറഞ്ഞു.  പുതിയ സ്ഥലവുമായി പൊരുത്തപ്പെടാന്‍ അരിക്കൊമ്പന് സമയമെടുക്കും. നിരീക്ഷണം തുടരുന്നുണ്ട്. ആനയുടെ ജിപിഎസ് കോളറില്‍നിന്നു സിഗ്നലുകള്‍ കിട്ടിത്തുടങ്ങിയെന്നും അരുൺ പറഞ്ഞു.

Read More

‘ഐ ക്യാൻ’ ഡോക്ടർമാരുടെ സിനിമ

എത്രവലിയ ധൈര്യശാലിയും ഒരു നിമിഷം പകച്ചുനിന്നുപോകുന്ന രോഗത്തിന്റെ പേരാണ് ക്യാൻസർ. കാരണം അത്രയധികം ഭീകരമായിട്ടാണ് സമൂഹം ഈ രോഗത്തെ ചിത്രീകരിച്ചിരിക്കുന്നത്. എത്രമാത്രം അവബോധം നൽകാൻ ശ്രമിച്ചാലും ചില സംശയങ്ങളും ചില വിശ്വാസങ്ങളും സമൂഹത്തിൽ അങ്ങനെ തന്നെ നിലനിൽക്കുന്നുവെന്നതാണ് ഈ രോഗത്തെ ഇത്രമാത്രം ഭയപ്പെടാനുള്ള കാര്യം. ക്യാൻസറിനെക്കുറിച്ച് നിരവധി ഷോർട്ട്ഫിലിം, ഡോക്യൂമെന്ററി, സിനിമകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും എട്ടു മിനിറ്റുകൊണ്ട് രോഗത്തെക്കുറിച്ച് സമൂഹത്തിലുള്ള മിഥ്യധാരണകൾ പൊളിച്ചെഴുതുകയാണ് ‘ഐ ക്യാൻ’ എന്ന ചെറുസിനിമ. ക്യാൻസറിനെ എങ്ങനെ നേരിടാം, ചികിത്സാ കാലഘട്ടം, തുടർചികിത്സാ, രോഗം…

Read More

ഹൃദ്രോഗികൾ ഉംറയ്ക്കു മുൻപു ഡോക്ടറുടെ ഉപദേശം തേടണം; മന്ത്രാലയം

ഹൃദ്രോഗികൾ ഉംറയ്ക്കു വരുന്നതിനു മുൻപു ഡോക്ടറുടെ ഉപദേശം തേടണമെന്നു ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. സമീപകാലത്തു ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയരായവർ, ഹൃദയ വാൽവിനു സങ്കോചമുള്ളവർ, രോഗത്തിന്റെ 2, 3 ഘട്ടത്തിലുള്ളവർ, നടക്കുമ്പോൾ നെഞ്ചുവേദന അനുഭവപ്പെടുന്നവർ, ക്രമാതീതമായ രക്തസമ്മർദമുള്ളവർ, ശ്വാസതടസ്സം, കാലുകളിലെ നീർക്കെട്ട് എന്നീ 7 ഘട്ടങ്ങളിലുള്ളവർ തീർഥാടനത്തിനു മുൻപ് ഡോക്ടറുടെ ഉപദേശം തേടണമെന്ന് മന്ത്രാലയം വിശദീകരിച്ചു.

Read More

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകളുടെ വിൽപന; ഫാർമസികളുടെ ലൈസൻസ് റദ്ദാക്കും; മന്ത്രി

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കാൻ കർശന നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കർസാപ്പ് വാർഷിക അവലോകന യോഗത്തിലാണ് നിർദേശം നൽകിയത്. കേരളത്തിലെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് അറിയാനും അതനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനുമായി ഇന്ത്യയിലാദ്യമായി ആന്റി ബയോഗ്രാം (എഎംആർ സർവെയലൻസ് റിപ്പോർട്ട്) പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് പല രോഗാണുക്കളിലും ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് കൂടിവരുന്നതായി കണ്ടെത്തിയിരുന്നു. ഈ…

Read More