
എല്ലാം കൃത്യം, ഡോ. വന്ദന കൊലക്കേസിൽ ഒരന്വേഷണവും വേണ്ട; മുഖ്യമന്ത്രി
കൊട്ടാരക്കരയിലെ ഡോ. വന്ദന ദാസ് കൊലപാതകം കൃത്യമായ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് സർക്കാർ. ഇനി ഒരു അന്വേഷണവും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. എന്ത് അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണ ആവശ്യമെന്ന് മനസിലാകുന്നില്ലെന്നും മോൻസ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടി ബഹുമാന്യനായ അംഗം ഉന്നയിച്ച കാര്യങ്ങൾ കേരളത്തിന്റെ പൊതു സമൂഹത്തിന് നല്ലതുപോലെ ധാരണയുള്ള കാര്യമാണല്ലോ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ആതുരസേവനത്തിനിടെ ഡോ. വന്ദന ദാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി…