ചരിത്രമുഹൂർത്തത്തിനൊരുങ്ങി ഐഎസ്ആര്‍ഒ; ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങള്‍ ഒന്നാകും, സാംപിള്‍ വീഡിയോ
ചരിത്രമുഹൂർത്തത്തിനൊരുങ്ങുകയാണ് ഇന്ത്യ. ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ച ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യ പരീക്ഷണത്തിനായി ഇന്ന് വിക്ഷേപിക്കും. സ്‌പാഡെക്സ് എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തില്‍, പിഎസ്എല്‍വി-സി60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേര്‍ക്കുകയാണ് ലക്ഷ്യം. ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങള്‍ എങ്ങനെയാവും ഐഎസ്ആര്‍ഒ ഒന്നാക്കുക?. വിക്ഷേപണത്തിന് മുന്നോടിയായി സ്പാഡെക്സ് ദൗത്യത്തിന്‍റെ സാംപിള്‍ ആനിമേഷൻ വീഡിയോകള്‍ പങ്കുവെച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒ. രണ്ട് ഉപഗ്രഹങ്ങള്‍ വേര്‍പെടുന്നതും അവ ആലിംഗനം ചെയ്യും പോലെ ഒന്നായിത്തീരുന്നതും വീഡിയോയില്‍ കാണാം. ഇരു കൃത്രിമ ഉപഗ്രഹങ്ങളും…