
ആശുപത്രികളിൽ ഫോട്ടോ എടുക്കേണ്ട ; കർശന നിർദേശവുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം
ആരോഗ്യ പരിപാലനത്തിലെ ധാർമിക മാനദണ്ഡങ്ങളും രോഗികളുടെ സ്വകാര്യതയും ഉറപ്പാക്കാൻ ഉണർത്തി ആരോഗ്യ മന്ത്രാലയം. രോഗിയുടെ സ്വകാര്യത സംരക്ഷിക്കലും മെഡിക്കൽ വിവരങ്ങൾ പരസ്യമാകാതിരിക്കലും പ്രധാനമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗിയുടെയും സ്ഥാപനത്തിന്റെ മാനേജ്മെന്റിന്റെയും മുൻകൂർ രേഖാമൂലമുള്ള സമ്മതമില്ലാതെ ആരോഗ്യ കേന്ദ്രങ്ങൾക്കുള്ളിൽ രോഗികളുടെയോ മെഡിക്കൽ പ്രഫഷണലുകളുടെയോ ഫോട്ടോ എടുക്കരുത്. വിദ്യാഭ്യാസപരമോ ഗവേഷണമോ മെഡിക്കൽ ഡോക്യുമെന്റേഷനോ മാത്രമാണ് ഫോട്ടോഗ്രഫിക്ക് അനുവാദം. ഇതിന് വ്യക്തമായ സമ്മതം നേടുകയും ഉപയോഗവും പ്രസിദ്ധീകരണ നിബന്ധനകളും പാലിക്കുകയും വേണം. അംഗീകൃതമല്ലാത്ത ഫോട്ടോഗ്രാഫി രോഗികളുടെ സ്വകാര്യത അവകാശങ്ങളും പ്രഫഷണൽ…