
യാത്രയിൽ നിരോധിത വസ്തുക്കൾ കയ്യിൽ സൂക്ഷിക്കരുത് ; മുന്നറിയിപ്പുമായി ഖത്തറിലെ ഇന്ത്യൻ എംബസി
ലഹരി വസ്തുക്കളും നിരോധിത മരുന്നുകളും കൈവശം വെച്ച് ഖത്തറിലേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർ പിടിയിലാകുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. യാത്രയിൽ നിരോധിത വസ്തുക്കളും മയക്കുമരുന്നുകളും കൈവശമില്ലെന്ന് ഓരോ യാത്രക്കാരനും ഉറപ്പാക്കണമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച സന്ദേശത്തിൽ എംബസി ഓർമിപ്പിച്ചു. നിരോധിത വസ്തുക്കളുമായി യാത്രചെയ്ത നിരവധി ഇന്ത്യക്കാര്‍ രാജ്യത്ത് നിയമനടപടികള്‍ നേരിടുന്നുണ്ടെന്നും എംബസി ചൂണ്ടിക്കാട്ടി. നിയമലംഘനങ്ങളിൽ പിടിക്കപ്പെടുന്നവർ വിചാരണയും കടുത്ത നടപടികളും നേരിടേണ്ടിവരും. രാജ്യത്ത് നിരോധിച്ച മരുന്നുകളുടെ പട്ടിക നേരത്തേതന്നെ ഖത്തർ ആഭ്യന്തര മന്ത്രാലയം അധികൃതർ പ്രസിദ്ധീകരിച്ചിരുന്നു….