ഡിഎംകെ മന്ത്രിയുടെ ബന്ധുവിന്റെ വീട്ടിൽ പരിശോധന ; 7.50 ലക്ഷം രൂപ പിടിച്ചെടുത്തു

ഡിഎംകെ മന്ത്രിയുടെ ബന്ധുവിൻറെ വീട്ടിൽ നിന്ന് 7.50 ലക്ഷം രൂപ പിടിച്ചു. മന്ത്രി ദുരൈമുരുകന്‍റെ ബന്ധുവിന്‍റെ വെല്ലൂരിലെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്‌ളയിങ് സ്‌ക്വാഡ് ആണ് പണം പിടിച്ചത്. ചാക്കിനുള്ളിലായി ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകള്‍. വീടിന്‍റെ പലഭാഗത്തുനിന്നായാണ് പണം പിടിച്ചെടുത്തത്. 2.5 ലക്ഷം രൂപയുടെ നോട്ടുകളാണ് ടെറസിൽ നിന്നും കണ്ടെത്തിയ ചാക്കിലുണ്ടായിരുന്നത്. ദുരൈമുരുകന്റെ മകൻ കതിർ ആനന്ദ് വെല്ലൂരിൽ സ്ഥാനാർഥിയാണ് . രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 500ന്‍റെ നോട്ടുകെട്ടുകള്‍ക്ക് പുറമെ 100ന്‍റെയും…

Read More

റഷ്യയിൽ കുടുങ്ങിയ മലയാളികളെ തിരികെ എത്തിക്കും; കച്ചത്തീവ് വിഷയം ഡിഎംകെ പറയുന്നതിൽ പിഴവെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

റഷ്യയില്‍ കുടുങ്ങിയ മലയാളികളെ തിരികെ നാട്ടിലെത്തിക്കുമെന്നും മലയാളികളെ കടത്തിയ ഏജന്‍റുമാര്‍ക്കെതിരെ അന്വേഷണവും നടപടിയുമുണ്ടാകുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. റഷ്യയില്‍ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ റഷ്യയിലെ അംബാസിഡർക്ക് നിർദേശം നൽകിയിട്ടുണ്ട്, യുദ്ധമുഖത്തേക്ക് ഇന്ത്യക്കാരെ കടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും എസ് ജയശങ്കര്‍ പറഞ്ഞു. കച്ചത്തീവ് വിവാദത്തില്‍ ഡിഎംകെയെ കുറ്റപ്പെടുത്തിയും മന്ത്രി സംസാരിച്ചു. കച്ചത്തീവ് ശ്രീലങ്കയ്ക്ക് കൈമാറുമ്പോൾ ഡിഎംകെ രഹസ്യമായി പിന്തുണച്ചു., ഡിഎംകെ പറയുന്നതും രേഖകളിൽ ഉള്ളതും രണ്ടും രണ്ടാണ്, വിഷയം കോടതിയിലായതിനാല്‍ കേന്ദ്രസർക്കാർ ഇപ്പോൾ നിലപാട് പറയുന്നില്ല,…

Read More

‘മോദി വീണ്ടും പ്രധാനമന്ത്രിയായാൽ ചിക്കനും ആട്ടിറച്ചിയും ബീഫുമൊന്നും കഴിക്കാനാവില്ല’; ഡിഎംകെ പ്രചാരണം വിവാദത്തിൽ

വീണ്ടും അധികാരത്തിൽ നരേന്ദ്ര മോദി വന്നാൽ ചില ഭക്ഷണങ്ങള്‍ നിരോധിക്കുമെന്ന പ്രചാരണവുമായി ഡിഎംകെ. മോദിയെ വീണ്ടും തെരഞ്ഞെടുത്താൽ നിങ്ങൾക്ക് ചോറും തൈരും സാമ്പാറും മാത്രമേ കഴിക്കാൻ കഴിയൂ. ചിക്കനും ആട്ടിറച്ചിയും ബീഫുമൊന്നും കഴിക്കാനാവില്ലെന്ന ഡിഎംകെ നേതാവിന്‍റെ പ്രസംഗം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചെന്നൈയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു ഡിഎംകെ നേതാവിന്‍റെ പരാമർശം. പ്രസംഗത്തിനെതിരെ ബിജെപി രംഗത്തെത്തി. തമിഴ്നാട്ടിൽ ഏപ്രിൽ 19നാണ് വോട്ടെടുപ്പ്. 39 ലോക്സഭാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് അന്ന് നടക്കും. ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്താണ്…

Read More

കച്ചത്തീവ് വിഷയം വീണ്ടും ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; കോൺഗ്രസിനും , ഡിഎംകെയ്ക്കും വിമർശനം

കച്ചത്തീവ് വിഷയത്തിൽ തുടർച്ചയായ രണ്ടാം ദിവസവും കോൺഗ്രസിനെയും ഡിഎംകെയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലാദേശിന് 10,000 ഏക്കർ ഭൂമി വിട്ടുകൊടുത്തത് മോദി വിശദീകരിക്കണമെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. വോട്ടിനായുള്ള നാടകം മോദി മതിയാക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പറഞ്ഞു. 1974ൽ കച്ചത്തീവ് ദ്വീപിൽ ശ്രീലങ്കയുടെ അവകാശം അംഗീകരിക്കാൻ പോകുന്നതായി തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം കരുണാനിധിയെ വിദേശകാര്യ സെക്രട്ടറി അറിയിച്ചെന്ന റിപ്പോർട്ടാണ് നരേന്ദ്ര മോദിയും ബിജെപിയും ഇന്ന് ആയുധമാക്കിയത്. ഡിഎംകെയുടെ ഇരട്ടത്താപ്പ് പുറത്തുവന്നതായി വിമർശനം ഉന്നയിച്ചു….

Read More

തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി ഡിഎംകെ; സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ഡിഎംകെ. പുതുച്ചേരിക്ക് സംസ്ഥാന പദവിയും നീറ്റ് പരീക്ഷ നിരോധനവുമാണ് പ്രകടനപത്രികയിലെ പ്രധാന വാദ്ഗാനങ്ങൾ. പ്രകടനപത്രികയ്‌ക്കൊപ്പം ഡിഎംകെയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയും പുറത്തിറക്കി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കനിമൊഴി എംപി ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രകടനപത്രിക പുറത്തിറക്കിയത്. ഡിഎംകെയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റാനുള്ളതാണെന്ന് കനിമൊഴി മാധ്യമങ്ങളോട് പറഞ്ഞു. ‘പ്രകടനപത്രിക സമിതിയുടെ തലവനാകാൻ എന്നെ അനുവദിച്ചതിന് ഞങ്ങളുടെ നേതാവ് എം.കെ.സ്റ്റാലിനും എല്ലാ കമ്മിറ്റി അംഗങ്ങൾക്കും നന്ദി പറയുന്നു. ഈ ദ്രാവിഡ മോഡൽ സർക്കാർ സംസ്ഥാനത്തെ…

Read More

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ഡിഎംകെ

കേന്ദ്രമന്ത്രി നിർമല സീതാരാമനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ഡിഎംകെ. മാർച്ച്‌ 16ലെ പ്രസംഗത്തിനെതിരെ ആണ് പരാതി നൽകിയിരിക്കുന്നത്. ഡിഎംകെ ക്ഷേത്രങ്ങൾ തകർക്കുന്നവരും ഹിന്ദുമതത്തെ നശിപ്പിക്കുന്നവരും എന്ന പരാമർശത്തിനെതിരെയാണ് ഡിഎംകെയുടെ പരാതി. ഡിഎംകെ സംഘടന സെക്രട്ടറി ആർ.എസ്.ഭാരതിയാണ് പരാതി നൽകിയത്. 

Read More

ഡിഎംകെ ദേശീയഗാനത്തെ അപമാനിച്ചെന്നും ദേശവിരുദ്ധരാണെന്നും ആരോപണമുന്നയിച്ച് ബിജെപി

നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാതെ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി മടങ്ങിയതിന് പിന്നാലെ ഡിഎംകെ ദേശീയഗാനത്തെ അപമാനിച്ചെന്നും ദേശവിരുദ്ധരാണെന്നും ആരോപണമുന്നയിച്ച് ബിജെപി. തന്റെ പ്രസംഗത്തിന് മുമ്പ് ദേശീയഗാനം ആലപിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗവര്‍ണറുടെ ആവശ്യം നിയമസഭ നിരാകരിച്ചതോടെയാണ് ബിജെപി ആരോപണവുമായി രംഗത്തെത്തിയത്. തമിഴ്ഭാഷയോടുള്ള ആദരം വ്യക്തമാക്കുന്ന തമിഴ് തായ് വാഴ്ത്തും ഗാനം ചൊല്ലിയാണ് തമിഴ്‌നാട്ടില്‍ ചടങ്ങുകള്‍ ആരംഭിക്കുക. നിയമസഭയിലും ഇതു തന്നെയാണ് കീഴ്‌വഴക്കം. അതേസമയം തമിഴ് ഭാഷയെ അപമാനിച്ച ഗവര്‍ണറും ബിജെപിയും സംസ്ഥാനത്തെ അവഹേളിച്ചെന്നാണ് ഡിഎംകെ…

Read More

ഗാർഹിക ജോലിക്കാരിയെ പീഡിപ്പിച്ചുച ഡിഎംകെ നേതാവിന്റെ മകനും മരുമകൾക്കുമെതിരെ കേസ്

ഗാർഹിക ജോലിക്കാരിയായ 18കാരിയെ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് ഡിഎംകെ എംഎൽഎയും നേതാവുമായ ഐ കരുണാനിധിയുടെ മകനും മരുമകൾക്കുമെതിരെ ചെന്നൈ പൊലീസ് കേസെടുത്തതായി റിപ്പോർട്ട്. കേസിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ പൊലീസ് വിസമ്മതിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. പീഡനമേറ്റ പെൺകുട്ടിയെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടി മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുക്കുകയായിരുന്നു. കോച്ചിങ്ങിന് ചേരാൻ പണം കണ്ടെത്താനായിരുന്നു ജോലി ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി കരുണാനിധിയുടെ മകന്റെ വീട്ടിലാണ് ജോലി ചെയ്തിരുന്നതെന്ന് പൊലീസ്…

Read More

‘സയൻസിന് ബദലായി പുരാണങ്ങളെ അവതരിപ്പിക്കുന്നതിനെ ഒന്നിച്ച് എതിർക്കണം’; ഡിഎംകെ എംപി കനിമൊഴി

സയന്‍സിനു ബദലായി പുരാണങ്ങളെ അവതരിപ്പിക്കുന്നതിനെതിരെ ഒന്നിച്ചു നില്‍ക്കണമെന്ന് കവിയും രാജ്യസഭ അംഗവുമായി കനിമൊഴി. ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ഭാഗമായി തിരുവനന്തപുരം തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ സംഘടിപ്പിച്ച പബ്ലിക് ടോക്കില്‍ സംസാരിക്കുകയായിരുന്നു കനിമൊഴി. 2000 വര്‍ഷം മുന്‍പുള്ള കവികള്‍ ദൈവങ്ങളെപ്പോലും ചോദ്യം ചെയ്ത പാരമ്പര്യമാണ് നമുക്കുള്ളത്. മനുഷ്യന്‍റെ എല്ലിലും തോലിലും ജാതി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു കവിതയിലൂടെ ചോദിച്ച കവികള്‍ നമുക്കുണ്ട്. എന്നാല്‍ ഇക്കാലത്ത് ജാതി, മതം തുടങ്ങിയ വാക്കുകള്‍ക്ക് പ്രസക്തി വര്‍ധിക്കുകയാണ്. ഇഷ്ടപ്പെട്ട…

Read More

നീറ്റ് പരീക്ഷക്കെതിരായ ഡിഎംകെ പ്രചരണം തടയണമെന്ന ഹർജി തള്ളി സുപ്രീം കോടതി

നീറ്റ് പരീക്ഷക്കെതിരായ ഡിഎംകെ പ്രചാരണം തടയണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ഇപ്പോഴത്തെ വിദ്യാർത്ഥികൾക്ക് കാര്യങ്ങൾ ബോധ്യമുണ്ടെന്നും ഇത്തരം പ്രചാരണങ്ങൾ അവരെ ബാധിക്കില്ലെന്നും സുപ്രീം കോടതി പറഞ്ഞു. പ്രചാരണങ്ങൾ നടത്തുന്നവർ നടത്തട്ടെയെന്നും ആയിരുന്നു കോടതിയുടെ പ്രതികരണം.

Read More