
ബി ജെ പിക്ക് വീണ്ടും അധികാരം ലഭിച്ചാൽ ജനാധിപത്യത്തിന്റെ അന്ത്യമാകും; എം കെ സ്റ്റാലിൻ
കേന്ദ്രത്തിൽ ബി ജെ പിക്ക് വീണ്ടും അധികാരം ലഭിച്ചാൽ ജനാധിപത്യവും സാമൂഹിക നീതിയും ഭരണഘടനയും സംരക്ഷിക്കാൻ ആർക്കും കഴിയില്ലെന്ന് അഭിപ്രായപ്പെട്ട് ഡി എം കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആര് അധികാരം പിടിക്കണം എന്നതിലുപരി ആര് തുടരരുത് എന്നതാണ് ഏറ്റവും പ്രധാന വശമെന്ന് എം കെ സ്റ്റാലിൻ വ്യക്തമാക്കി. കാവേരി ഡെൽറ്റ ജില്ലകളിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പരാമർശിച്ചത്. പുതുച്ചേരിയിലെ ഒന്നിന് പുറമെ…