ക്യാപ്റ്റന് വിടചൊല്ലി ആയിരങ്ങൾ; വിജയകാന്തിന്റെ ഭൗതിക ദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

പ്രശസ്ത നടനും ഡിഎംഡികെ സ്ഥാപക അധ്യക്ഷനുമായ വിജയകാന്തിന്റെ സംസ്‌കാരം ചെന്നൈയിൽ നടന്നു. വൈകിട്ടു ഏഴു മണിയോടെ കോയമ്പേട്ടിലെ പാർട്ടി ആസ്ഥാനത്ത് പൂർണ സംസ്ഥാന ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ തുടങ്ങിയ പ്രമുഖർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. ബീച്ചിലെ അയലൻഡ് മൈതാനത്ത് 10 മണിക്കൂറോളം നീണ്ട പൊതുദർശനത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം കോയമ്പെട്ടിൽ എത്തിച്ചത്. ചെന്നൈ പോരൂരിലെ ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെയായിരുന്നു വിജയകാന്തിന്റെ അന്ത്യം. കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച്…

Read More