
പാർട്ടി അമ്മയെപോലെ; എംഎൽഎമാരെ ഭിന്നിപ്പിക്കാനില്ലെന്ന് ഡി കെ ശിവകുമാർ
തന്നെ അനുകൂലിക്കുന്നവർ, അല്ലാത്തവർ എന്ന് എംഎൽഎമാരെ ഭിന്നിപ്പിക്കാനില്ലെന്ന് കർണാടക കെപിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ. രണ്ട് കണ്ണുണ്ടെങ്കിലും കാഴ്ച ഒന്നാണ്. അതിനാൽ എല്ലാവരെയും ഒന്നായി കാണുന്നു. തന്നോട് ഒറ്റയ്ക്ക് ഡൽഹിക്ക് വരാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടതുപ്രകാരം പോവുകയാണെന്ന് ഡികെ വ്യക്തമാക്കി. ഹൈക്കമാൻഡ് ആവശ്യപ്രകാരം ഡി.കെ.ശിവകുമാർ ഡൽഹിക്ക് തിരിച്ചു. ‘പാർട്ടി ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്തു. പാർട്ടി അമ്മയെപോലെയാണ്. മകന് ആവശ്യമായത് നൽകും. അണികൾ ഉണ്ടെങ്കിലേ നേതാവുണ്ടാകൂ. പ്രവർത്തകർ എന്റെ കൂടെയുണ്ട്.’- ഡി.കെ. ശിവകുമാർ പറഞ്ഞു. അതേസമയം, കർണാടകയിൽ മുഖ്യമന്ത്രിയെ…