ഈ വിയോഗം വിശ്വസിക്കാനാകുന്നില്ല: എഡിഎമ്മിന്റെ മരണത്തിൽ ദിവ്യ എസ് അയ്യർ
രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയ കണ്ണൂർ എഡിഎം നവീൻ ബാബുവിനെ അനുസ്മരിച്ച് വിഴിഞ്ഞം സീപോർട്ട് എംഡി ദിവ്യ എസ്. അയ്യർ ഐഎഎസ്. പത്തനംതിട്ടയിൽ തന്റെ കീഴിൽ തഹസിൽദാറായി പ്രവർത്തിച്ചിരുന്നയാളാണ് നവീനെന്ന് ദിവ്യ പറഞ്ഞു. റാന്നിയിൽ തഹസിൽദാർ എന്ന നിലയിലുള്ള നവീനിന്റെ പ്രവർത്തനം എന്നും തങ്ങൾക്കൊരു ബലമായിരുന്നുവെന്നും ഈ വിയോഗം വിശ്വസിക്കാനാകുന്നില്ലെന്നും ദിവ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇന്നു രാവിലെയാണ് എഡിഎം നവീനിനെ പള്ളിക്കുന്നിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിനെതിരെ കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി…