
അമ്മായിയമ്മ പാടില്ല; വരന് വാർഷിക വരുമാനം 80 ലക്ഷം, വീട്ടുജോലി ചെയ്യില്ല: രണ്ടാം കെട്ടുകാരിയുടെ വിവാഹ പരസ്യത്തെ ട്രോളി നെറ്റിസൺസ്
ഉത്തരേന്ത്യൻ യുവതിയുടെ വിവാഹപ്പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. വരന് ഉണ്ടായിരിക്കേണ്ട യോഗ്യതകളും യുവതിയുടെ ആവശ്യങ്ങളുമാണു ജനങ്ങൾക്കിടയിൽ കൗതുകമായത്. എംഎ-ബിഎഡ് യോഗ്യതയുള്ള വിവാഹമോചിതയാണു വധു. അവരുടെ വാർഷിക വരുമാനം 1.3 ലക്ഷമാണ്. വിവാഹമോചിതയുടെ ആവശ്യങ്ങളാണു കൗതുകവും ചിലർക്കു വൻ തമാശയായും തോന്നിയത്. ഒന്നാമത്തെ ആവശ്യം വരൻ രണ്ടാംകെട്ടുകാരനാകരുത് എന്നാണ്. വരന് ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. അമേരിക്കയിലോ, യുറോപ്പിലോ മറ്റു വിദേശരാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയവർക്കു മുൻഗണന. എംബിഎ, എംഎസ് തുടങ്ങിയവയാണു വരന് ഉണ്ടായിരിക്കേണ്ട യോഗ്യത. ഇന്ത്യയിലാണെങ്കിൽ 30…