
‘ആരും ഒന്നും ചോദിച്ചില്ല, അതിനാൽ കോവിഡ് എനിക്കൊരു അനുഗ്രഹമായിട്ടാണ് തോന്നിയത്’; അര്‍ച്ചന കവി
നടി അര്‍ച്ചന കവി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. അര്‍ച്ചന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ റിലീസിന് ഒരുങ്ങുകയാണ്. ഇതിനോട് അനുബന്ധിച്ച് പ്രൊമോഷന്‍ പരിപാടികളുമായി തിരക്കുകളിലാണ് നടിയിപ്പോള്‍. അങ്ങനെ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടയില്‍ തന്റെ വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും സിനിമയില്‍ നിന്ന് മാറി നിന്നതിനെ പറ്റിയും ഒക്കെ വളരെ ക്യാഷ്വലായി നടി സംസാരിച്ചിരുന്നു. ഈ വീഡിയോ വളരെ പെട്ടെന്ന് വൈറലായി മാറുകയും അര്‍ച്ചനയെ കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ചയാവുകയും ചെയ്തു. വീണ്ടും തന്റെ ജീവിതത്തെപ്പറ്റി വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയാണ് അര്‍ച്ചന…