
ഹിന്ദു-മുസ്ലിം വിഭാഗീയത സൃഷ്ടിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു: രാജ്നാഥ് സിങ്
തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി ഹിന്ദു-മുസ്ലിം വിഭാഗീയത സൃഷ്ടിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. തീക്കളിയാണ് കോൺഗ്രസ് കളിക്കുന്നതെന്നും രാജ്നാഥ് സിങ് വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് നേട്ടത്തിനായി കോൺഗ്രസ് ഹിന്ദു-മുസ്ലിം വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നു. മതത്തിന്റെ പേരിൽ സംഘർഷങ്ങൾ സൃഷ്ടിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. തീക്കളിയാണ് കോൺഗ്രസ് കളിക്കുന്നത്. എന്നാൽ, അവരുടെ നേതാവ് രാഹുൽ ഗാന്ധിയുടെ ഉള്ളിൽ തീയില്ലെന്നും അദ്ദേഹം വിമർശിച്ചു. സാമൂഹിക സൗഹാർദ അന്തരീക്ഷം തകർക്കാനാണ് കോൺഗ്രസ് ശ്രമം. വോട്ട് ബാങ്കായി മാത്രമാണ്…