
പവിഴപ്പുറ്റ് പരിശോധിക്കാൻ കടലിൽ മുങ്ങി ഖത്തർ പരിസ്ഥിതികാര്യ മന്ത്രി
പവിഴപ്പുറ്റുകൾ പരിശോധിക്കാൻ ഖത്തർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഇ കടലിൽ മുങ്ങി. ഖത്തറിന്റെ സമുദ്ര പരിസ്ഥിതി സംരക്ഷിക്കാനും മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താനും ബോധവത്കരണത്തിനുമായാണ് മന്ത്രി ദൗത്യത്തിന്റെ ഭാഗമായത്. പ്രത്യേക സേനയുടെ കമാൻഡർ മേജർ ജനറൽ ജാസിം ബിൻ അലി അൽ അതിയ, പ്രതിരോധ മന്ത്രാലയത്തിലെ പരിസ്ഥിതി ഡയറക്ടറേറ്റ് മുഹമ്മദ് യൂസഫ് അൽ ജൈദ എന്നിവരും മന്ത്രിയോടൊപ്പം ചേർന്നു. പരിസ്ഥിതി മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരും സമുദ്ര…