ആന്ധ്രാപ്രദേശിൽ കനത്ത മഴ; ശബരി എക്‌സ്പ്രസ് റദ്ദാക്കി, ട്രെയിനുകൾ വഴിതിരിച്ചുവിടും

ആന്ധ്രാപ്രദേശിൽ കനത്ത മഴ തുടരുന്നതിനാൽ സുരക്ഷ മുൻനിർത്തി നിരവധി ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. കേരളത്തിലൂടെ ഓടുന്നവയിൽ ശബരി എക്‌സ്പ്രസാണ് പൂർണമായി റദ്ദാക്കിയത്. കേരള എക്‌സ്പ്രസ് ഉൾപ്പെടെ ഏതാനും ട്രെയിനുകൾ വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. മഴയുടെ പശ്ചാത്തലത്തിൽ റെയിൽവെ ചെന്നൈ ഡിവിഷൻ പ്രത്യേക ഹെൽപ് ലൈൻ നമ്പറുകളും നൽകിയിട്ടുണ്ട്. 044-25354995, 044-25354151 എന്നിവയാണ് നമ്പറുകൾ. റദ്ദാക്കിയ ട്രെയിനുകൾ 1. സെപ്റ്റംബർ ഒന്നാം തീയ്യതി സെക്കന്തരാബാദിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 17230, സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി…

Read More

മഴയും മൂടൽ മഞ്ഞും; കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

മഴയും മൂടൽമഞ്ഞും കനത്തതിനാൽ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നാലു വിമാനങ്ങളാണ് ഇതുവരെ വഴിതിരിച്ചുവിട്ടത്. ഈ വിമാനങ്ങൾ നെടുമ്പാശേരി വിമാനത്താവളത്തിലും കണ്ണൂർ വിമാനത്താവളത്തിലും ലാൻഡ് ചെയ്യും. കരിപ്പൂരിൽനിന്നുള്ള ദോഹ, ബഹ്‌റൈൻ വിമാനങ്ങൾ ഇതുവരെ പുറപ്പെട്ടിട്ടില്ല. കാലാവസ്ഥ അനുകൂലമായാൽ വിമാന സർവീസുകൾ പഴയതുപോലെ നടക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

Read More