കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 24-ാം വരെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 22ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും 23നും 24നും പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലുമാണ് മഞ്ഞ അലര്‍ട്ട്.  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മഞ്ഞ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും ഓറഞ്ച് അലര്‍ട്ടിന് സമാനമായ മഴയ്ക്ക് സാധ്യത…

Read More

കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യത. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നാളെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. കൊല്ലം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലും കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്. മറ്റന്നാൾ എട്ട് ജില്ലകളിലും തിങ്കളാഴ്ച ഒൻപത് ജില്ലകളിലും മഴ മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 51 മില്ലിമീറ്റർ മുതൽ 75 മില്ലിമീറ്റർ വരെ…

Read More

കേരളത്തിൽ ഇന്ന് 8 ജില്ലകളിൽ യെല്ലോ ജാഗ്രത; തുലാവർഷത്തിനൊപ്പം തേജ് പ്രഭാവവും

തുലാവർഷം ആരംഭിച്ചതിന് പിന്നാലെ അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിന്റെ പ്രഭാവവും കൂടിയായതോടെ കേരളത്തിലെ മഴ സാഹചര്യം ശക്തമാകുന്നു. തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ തേജ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുകഴിഞ്ഞെന്ന് ഇന്നലെ തന്നെ കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ‘തേജ്’ ഇന്ന് അതി തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു പറയുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്.  ഒക്ടോബർ 21…

Read More

സംസ്ഥാനത്ത് ഇന്നും മഴ തുടരും; നാല് ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, പത്തനംത്തിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. രണ്ട് ചക്രവാതചുഴിയും അറബികടലിലെ ന്യൂനമര്‍ദ്ദ സാധ്യതയുമാണ് സംസ്ഥാനത്ത് മഴ സാഹചര്യം ശക്തമാക്കിയത്. തമിഴ്നാട് തീരത്തിന് മുകളിലും വടക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലും നിലനില്‍ക്കുന്ന ചക്രവാതച്ചുഴികളാണ് മഴക്ക് അനുകൂല സാധ്യതയൊരുക്കുന്നത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ചക്രവാതച്ചുഴി തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും…

Read More

കേരളത്തിൽ രാത്രിയോടെ മഴ ശക്തമാകും; 12 ജില്ലകളിൽ  മഴ മുന്നറിയിപ്പ്

കേരളത്തിൽ മഴ ജാഗ്രത തുടരുന്നു. ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 12 ജില്ലകളിൽ കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. നാല് ജില്ലകളിലെ ഓറഞ്ച് അലർട്ട് തുടരുകയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.  രാത്രിയോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മഴ കനക്കുമെന്നാണ് സർക്കാർ നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ അതീവജാഗ്രത…

Read More

ശക്തമായ മഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന്  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂരും കാസർകോഡും ഒഴികെ 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെയും നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൂടാതെ നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നെയ്യാർ, വാമനപുരം നദിയിൽ യെല്ലോ അലർട്ടും കരമന നദിയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി വ്യാപക മഴ തുടരും. കരമന നദിയിലെ (തിരുവനന്തപുരം) വെള്ളകടവ്…

Read More

ദിവ്യ എസ്. അയ്യർ വിഴിഞ്ഞം പോർട്ട് എം.ഡി; 6 ജില്ലകളിൽ കളക്ടർമാരെ മാറ്റി

കേരളത്തിൽ ഐ.എ.എസ്. തലപ്പത്ത് വൻ അഴിച്ചുപണി. ആറ് ജില്ലാകളക്ടർമാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കൊല്ലം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലെ കളക്ടർമാരെയാണ് മാറ്റിയത്. എ. ഷിബു (പത്തനംതിട്ട), ജോൺ വി. സാമുവൽ (ആലപ്പുഴ), വി.ആർ. വിനോദ് (മലപ്പുറം), എൻ. ദേവിദാസ് (കൊല്ലം), അരുൺ കെ. വിജയൻ (കണ്ണൂർ), സ്നേഹിൽ കുമാർ സിങ് (കോഴിക്കോട്) എന്നിവരാണ് പുതിയ കളക്ടർമാർ. ഡോ. ദിവ്യ എസ്. അയ്യരെ വിഴിഞ്ഞം പോർട്ടിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചു. ആലപ്പുഴ കളക്ടർ ഹരിത വി….

Read More

കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. തെക്കൻ, മധ്യ കേരളത്തിലാണ് ഇന്നും കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. തുലാവർഷത്തിന് മുന്നോടിയായുള്ള മഴയാണ് ഈ ദിവസങ്ങളിൽ കിട്ടുന്നത്. തമിഴ്നാടിന് മുകളിൽ ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. തുലാവർഷ കാറ്റും സജീവമാകുന്നുണ്ട്. അടുത്തയാഴ്ചയോടെ തുലാവർഷം തുടങ്ങിയേക്കും.  

Read More

മഴ; കേരളത്തിൽ രണ്ട് ജില്ലകളിലെ വിവിധ സ്‌കൂളുകൾക്ക് നിയന്ത്രിത അവധി

കനത്ത മഴ പെയ്ത തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ വിവിധ സ്‌കൂളുകൾക്ക് ഇന്നും അവധി. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലാണ് രണ്ട് ജില്ലകളിലെ വിവിധ സ്‌കൂളുകൾക്ക് നിയന്ത്രിത അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിൽ പെടുന്ന മൂന്ന് സ്‌കൂളുകൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.  ഇന്ന് ഈ സ്‌കൂളുകൾ പ്രവർത്തിക്കില്ല. കൊഞ്ചിറവിള യു പി സ്‌കൂൾ, വെട്ടുകാട് എൽ പി സ്‌കൂൾ, ഗവൺമെന്റ് എം എൻ എൽ പി സ്‌കൂൾ വെള്ളായണി എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ…

Read More

തീവ്ര ന്യൂനമര്‍ദം; സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദവും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദവും തുടരുന്നു. പലയിടത്തും വെള്ളക്കെട്ടും നാശനഷ്ടവും ഉണ്ടായി. മത്സ്യബന്ധനത്തിന് വിലക്കുണ്ട്.  അതേസമയം, ഇന്നും വ്യാപക മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. തീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാം. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.ആലപ്പുഴയിലും എറണാകുളം, തൃശ്ശൂര്‍,കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദത്തിന്റെയും ബംഗാള്‍ ഉള്‍ക്കടലിലെ…

Read More