ബ്രഹ്മപുരത്ത്  തീപിടിത്തം: 95 ശതമാനം തീ അണച്ചു; ന്യൂയോര്‍ക്ക് അഗ്നിരക്ഷാസേനയുടെ സഹായം തേടി

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ 95 ശതമാനം തീയും അണച്ചുവെന്ന് ജില്ലാ കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ്. വിഷയത്തില്‍ ന്യൂയോര്‍ക്ക് അഗ്നിരക്ഷാസേനയുടെ സഹായം തേടിയതായും കലക്ടര്‍ അറിയിച്ചു. തീ അണച്ച സെക്ടര്‍ 6,7 മേഖലകളില്‍ രണ്ടു, മൂന്നു ഏക്കറുകളില്‍ വീണ്ടും തീ പിടിക്കാനുള്ള സാധ്യത കാണുന്നുണ്ട്. അവിടങ്ങളില്‍ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഉന്നതതല യോഗം ചേര്‍ന്ന് ഏതൊക്കെ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്ന് വിശദമായി ചര്‍ച്ച നടത്തിയെന്നും കലക്ടര്‍ വ്യക്തമാക്കി.

Read More

ലഹരികടത്ത് കേസിൽ ഷാനവാസിന് ക്‌ളീൻ ചിറ്റ് നൽകി ജില്ല സ്‌പെഷ്യൽബ്രാഞ്ച്; ഇടപാടിൽ ബന്ധമില്ലെന്ന് റിപ്പോർട്ട്

ലഹരികടത്ത് കേസിലടക്കം ആരോപണ വിധേയനായ സിപിഎം കൗൺസിലർ എ ഷാനവാസിന് ക്‌ളീൻ ചിറ്റ് നൽകി ആലപ്പുഴ ജില്ല സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്. ലഹരി ഇടപാടിൽ ബന്ധമുള്ളതായി വിവരമില്ലെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. കേബിൾ കരാറുകാരൻ എന്ന നിലയിൽ നല്ല വരുമാനമുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവില്ല. കരുനാഗപ്പള്ളി കേസിൽ ഷാനവാസ് പ്രതിയല്ല.  സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന് വിരുദ്ധമാണ് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ലഹരിക്കടത്ത് കേസ് പ്രതി ഇജാസ്  ഷാനവാസിന്റെ ബിനാമി എന്നാണ് സ്റ്റേറ്റ്…

Read More

കേരളത്തിൽ ഏഴ് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച യെല്ലോ അലർട്ട് തുടരുകയാണ്. അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ ഏഴ് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് രാവിലെ 7 മണിക്ക് പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഡിസംബർ 14 വരെ…

Read More

അഞ്ചാംപനി: കേന്ദ്ര സംഘം ഇന്നെത്തും, മലപ്പുറം ജില്ലയിൽ കൂടുതൽ വാക്‌സീനുകളെത്തിച്ചു

മലപ്പുറം ജില്ലയിൽ അഞ്ചാം പനി പ്രതിരോധത്തിനുള്ള കൂടുതൽ വാക്‌സീനുകൾ എത്തി. വാക്‌സീൻ എടുക്കാത്തവർക്ക് ഭവന സന്ദർശനത്തിലൂടെയടക്കം ബോധവൽക്കരണം നൽകുകയാണ് ആരോഗ്യവകുപ്പ്. ഇതിനിടെ രോഗ പകർച്ചയെ കുറിച്ച് പഠിക്കാൻ കേന്ദ്ര സംഘം ഇന്നെത്തും. തുടർന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.അതിനുശേഷമാകും ഏതൊക്കെ പ്രദേശങ്ങൾ സന്ദർശിക്കണം എന്നതടക്കം തീരുമാനിക്കുക. ജില്ലയിൽ 130 പേർക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. ആരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല.

Read More

പക്ഷിപ്പനി വ്യാപകം; പ്രതിരോധ നടപടി വിലയിരുത്താൻ കേന്ദ്ര ഏഴം​ഗ സംഘം ആലപ്പുഴയിൽ

ആലപ്പുഴയിൽ പക്ഷിപ്പനി വ്യാപകമാവുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള വിദ്ഗ്ധ സംഘം  ജില്ലയിൽ പര്യടനം തുടങ്ങി. ഡോക്ടര്‍  രാജേഷ് കടമണി, ഡോക്ടര്‍  രുചി ജയിൻ എന്നിവരുൾപ്പടെയുള്ള 7 അംഗ സംഘമാണ് ജില്ലയിലെത്തിയിട്ടുള്ളത്. രാവിലെ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തി. ഉച്ചക്ക് ശേഷം പക്ഷിപ്പനി സ്ഥിരീകരിച്ച ഹരിപ്പാട് നഗരസഭയിലെ വഴുതാനം പാടശേഖരത്തിലും പരിസരപ്രദേശങ്ങളിലും സംഘം സന്ദർശനം നടത്തും. കഴിഞ്ഞ ബുധനാഴ്ചയാണ്…

Read More