‘പുറത്താക്കിയിട്ടില്ല, ഔദ്യോഗിക  അറിയിപ്പ്  ലഭിച്ചാൽ  രാജിവയ്ക്കും’; പി  വി  ശ്രീനിജിൻ

ജില്ലാ സ്പോർട്സ് കൗൺസിൽ അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കിയിട്ടില്ലെന്ന് പി വി ശ്രീനിജിൻ എം എൽ എ. അധികചുമതല ഒഴിവാക്കിത്തരണമെന്ന് സി പി എമ്മിനോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചാൽ രാജിവയ്ക്കുമെന്നും ശ്രീനിജിൻ പറഞ്ഞു. ശ്രീനിജിൻ എം എൽ എയോട് ജില്ലാ സ്പോർട്സ് കൗൺസിൽ അദ്ധ്യക്ഷ സ്ഥാനം ഒഴിയാൻ ആവശ്യപ്പെടാൻ ഇന്നലെ എറണാകുളം ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. എം എൽ എ സ്ഥാനത്തിനൊപ്പം…

Read More