‘2300 കയ്യേറ്റമെന്ന് റിപ്പോർട്ട് കൊടുത്ത മഹതിയാണ് ജില്ല കളക്ടർ’; എംഎം മണി

അനധികൃത കയ്യേറ്റമെന്ന് പറഞ്ഞ് ഇടുക്കിക്കാരുടെ സൈ്വര്യ ജീവിതം തകർക്കാൻ ആരുവന്നാലും ഓടിക്കുമെന്ന് എംഎം മണി. പുതിയ വനം കയ്യേറ്റം വല്ലതുമുണ്ടെങ്കിൽ അതുമാത്രം നോക്കിയാൽ മതി. മൂന്നാർ മേഖലയിൽ 2300 ഏക്കർ കയ്യേറ്റമെന്ന് റിപ്പോർട്ട് നൽകിയ ജില്ലാ കലക്ടറുടെ നടപടി ശുദ്ധ വിവരക്കേടാണെന്നും എം എം മണി പറഞ്ഞു.  ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. വനം കയ്യേറ്റം നോക്കിയാൽ മതി. മൂന്നാർ സംഘത്തെ എതിർക്കുന്നില്ല. അനധികൃത കയ്യേറ്റമെന്ന് പറഞ്ഞ് ഇടുക്കിക്കാരുടെ സൈ്വര്യ ജീവിതം തകർക്കാൻ ആരും വരേണ്ട, റിസോർട്ടുകളും ഹോട്ടലും സുപ്രഭാതത്തിൽ…

Read More

മഴയുണ്ടെങ്കിൽ സ്‌കൂളുകൾക്ക് അവധി തലേദിവസം പ്രഖ്യാപിക്കണം; കളക്ടർമാർക്ക് വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം

അവധി തലേന്ന് തന്നെ പ്രഖ്യാപിക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം. രാവിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചാൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകും. ഇക്കാര്യം പരിഗണിച്ച് നേരത്തെ അവധി പ്രഖ്യാപിക്കണമെന്നാണ് നിർദ്ദേശം. മഴ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്‌കൂളുകളിലെ  അപകടകരമായ മരങ്ങൾ മുറിച്ച് മാറ്റിയിരുന്നതായി മന്ത്രി അവകാശപ്പെട്ടു.  ഇന്നലെ കാസർകോട്ടെ സ്‌കൂളിൽ കടപുഴകിയ മരം അപകടമായ അവസ്ഥയിലുള്ള മരങ്ങളുടെ കൂട്ടത്തിലല്ലായിരുന്നു. മരിച്ച കുട്ടിയടക്കം പിന്നിലെ ഗേറ്റ് വഴിയാണ് ഇറങ്ങിയത്. കുട്ടിയുടെ പിതാവുമായി സംസാരിച്ചിരുന്നുവെന്നും സാധ്യമായ സഹായമെല്ലാം സർക്കാർ കുടുംബത്തിനായി ചെയ്യുമെന്നും മന്ത്രി…

കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിനെ തൃശൂർ ജില്ല ജയിലിലേക്ക് മാറ്റി

പാലക്കാട് പാലക്കയത്തെ കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിനെ തൃശൂർ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. ജൂൺ 6 വരെയാണ് റിമാൻഡ് ചെയ്തത്. ഇയാളെ തൃശൂർ ജില്ലാ ജയിലിലേക്ക് മാറ്റി. അതേസമയം സുരേഷിനെതിരായ വകുപ്പുതല നടപടിയിലും ഉടൻ തീരുമാനമുണ്ടാകുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് തഹസീൽദാർ പാലക്കാട് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പാലക്കയം വില്ലേജ് ഓഫീസിൽ മൂന്ന് വർഷം മുമ്പാണ് സുരേഷ് കുമാർ എത്തുന്നത്. കൈക്കൂലി കണക്ക് പറഞ്ഞ് വാങ്ങിയിരുന്ന സുരേഷ് കുമാർ…

Read More

മാലിന്യം വലിച്ചെറിയുന്ന വാഹനങ്ങൾക്കിനി പിടി വീഴും

മാലിന്യം വലിച്ചെറിയുന്ന കേസുകളിൽ പിടികൂടുന്ന വാഹനങ്ങൾ ഹൈക്കോടതിയുടെ അറിവില്ലാതെ വിട്ടു നൽകരുതെന്നാണ് നിലവിൽ വന്നിരിക്കുന്ന നിർദ്ദേശം. നിസാര തുക പിഴ ഈടാക്കി വിട്ടു നൽകുന്നതു ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഭാ​ഗത്തു നിന്നും ഇത്തരത്തിൽ ഒരു നിർദ്ദേശം വന്നിരിക്കുന്നത്. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് 250 രൂപ പിഴ ഈടാക്കി വിട്ടു നൽകിയതു കൊച്ചി നഗരസഭാ സെക്രട്ടറിയും ജില്ലാ കളക്ടറും കോടതിയിൽ വിശദീകരിച്ചിരുന്നു. ഇതേ തുടർന്നാണ് പത്തുലക്ഷം രൂപവരെ വിലയുള്ള വാഹനങ്ങൾ തുച്ഛമായ തുക ഈടാക്കി വിട്ടു നൽകുന്നത് ഉചിതമല്ലെന്ന് ആക്ടിംഗ്…

Read More

തിരുവനന്തപുരം നഗരത്തിലെ തീപിടിത്തത്തില്‍ റിപ്പോര്‍ട്ട് തേടി മന്ത്രി ആന്‍റണി രാജു

തിരുവനന്തപുരം നഗരത്തിലെ തീപിടിത്തത്തില്‍ വിശദമായ റിപ്പോര്‍ട്ട് ജില്ലാ കളക്ടറോട് തേടി മന്ത്രി ആന്‍റണി രാജു. വെല്‍ഡിംഗ് നടക്കുന്നതിനിടെ തീപടര്‍ന്നിരിക്കാനാണ് സാധ്യതയെന്നാണ് ആന്‍റണി രാജു പറയുന്നത്. തീപിടിത്തത്തില്‍ വഴുതക്കാട്ടെ അക്വേറിയം ഗോഡൗണ്‍ കത്തിനശിച്ചു. രണ്ട് നിലയുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്. കെട്ടിടത്തില്‍ നിന്ന് മൂന്ന് വീടുകളിലേക്കും തീ പടര്‍ന്നിരുന്നു. കൂട്ടിയിട്ട പഴയ ഒപ്റ്റിക്കൽ കേബിളുകളിലാണ് തീപിടിച്ചത്. വഴുതക്കാട് എം.പി അപ്പൻ റോഡിലെ അക്വാറിയം വിൽക്കുന്ന കടയിൽ വൻ തീപിടിത്തം. കെട്ടിടത്തിൽ കുടുങ്ങിയ മൂന്നു പേരെ രക്ഷപ്പെടുത്തി. ഫയർഫോഴ്സും നാട്ടുകാരും…

Read More

കടുവയുടെ സാന്നിധ്യം; വയനാട്ടിലെ രണ്ട് പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കടുവ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിലെ തൊണ്ടര്‍നാട്, തവിഞ്ഞാല്‍ എന്നീ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കൂടാതെ പഞ്ചായത്തുകളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ രാത്രി സമയങ്ങളിൽ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും പ്രത്യേക നിർദ്ദേശമുണ്ട്. കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ഒരാൾ മരിച്ച സാഹചര്യത്തിൽ പ്രദേശത്ത് കനത്ത ജാഗ്രതയാണ്. കൂടാതെ മാനന്തവാടി താലൂക്കിൽ യുഡിഎഫ് നാളെ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മരിച്ച തോമസിന്റെ കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലി നൽകണമെന്നാണ് യുഡിഎഫ് ഉയർത്തുന്ന…

Read More