
ഹരിയാനയിൽ കെട്ടിടങ്ങൾ പൊളിച്ച് നീക്കി ജില്ലാ ഭരണകൂടം; പൊളിക്കുന്നത് അനധികൃത കെട്ടിടങ്ങളെന്ന് വിശദീകരണം
വർഗീയ സംഘർഷത്തിന് പിന്നാലെ ഹരിയാന നൂഹിൽ ജില്ലാ ഭരണകൂടം ജെസിബി ഉപയോഗിച്ച് കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നു. അനധികൃതമായി നിർമിച്ച കെട്ടിടങ്ങളാണ് പൊളിക്കുന്നതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. ശനിയാഴ്ച രാവിലെ 25ഓളം മെഡിക്കൽ സ്റ്റോറുകളും മറ്റ് വ്യവസായ സ്ഥാപനങ്ങളും ഇതിനോടകം പൊളിച്ച് നീക്കി കഴിഞ്ഞു. അക്രമം നടന്ന നുഹിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള തെരുവിൽ താമസിക്കുന്ന കുടിയേറ്റക്കാരുടെ കുടിൽ വ്യാഴാഴ്ച വൈകുന്നേരം സർക്കാർ ഭൂമി കയ്യേറിയെന്നാരോപിച്ച് പൊളിച്ചുനീക്കിയിരുന്നു. ഷഹീദ് ഹസൻ ഖാൻ മേവാതി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയുടെ…