സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു; 62 ലക്ഷം പേർക്ക് 1600 രൂപ വീതം ലഭിക്കുമെന്ന് മന്ത്രി

സംസ്ഥാനത്തെ സാമൂഹികസുരക്ഷ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. ബുധനാഴ്ച മുതൽ തുക പെൻഷൻകാർക്ക് കിട്ടിത്തുടങ്ങുമെന്ന് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. ഓണത്തോട് അനുബന്ധിച്ച് മൂന്നു ഗഡു പെൻഷൻ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ മാർച്ചു മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. ഈ സർക്കാർ വന്നശേഷം…

Read More

പ്രളയബാധിതർക്കുള്ള ദുരിതാശ്വാസം; നടൻ വിജയ്യുടെ കിറ്റ് വിതരണത്തിനിടെ തിക്കുംതിരക്കും; 6 പേർക്ക് പരുക്ക്

നടൻ വിജയ് പങ്കെടുത്ത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും തിരുനെൽവേലിയിൽ 2 സ്ത്രീകൾ അടക്കം 6 പേർക്കു പരുക്കേറ്റു. തൂത്തുക്കുടി, തിരുനെൽവേലി ജില്ലകളിലെ പ്രളയബാധിതർക്കുള്ള ദുരിതാശ്വാസം വിതരണം ചെയ്യുന്നതിനിടെയായിരുന്നു സംഭവം.  തിരുനെൽവേലി കെഡിസി നഗറിലുള്ള സ്വകാര്യ ഹാളിൽ നടന്ന പരിപാടിയിൽ അവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റ് വിജയ് നേരിട്ടു വിതരണം ചെയ്തു. പരിപാടി കഴിഞ്ഞു താരം മടങ്ങുന്നതിനിടെ ഫോട്ടോ എടുക്കുന്നതിനായി ജനം തിരക്ക് കൂട്ടിയതാണ് അപകടത്തിനു കാരണം.  അതേസമയം തൂത്തുക്കുടിയിൽ ദുരിതബാധിതർക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നതിനിടെ നടൻ…

Read More