
ദുരിതം അനുഭവിക്കുന്ന തൊഴിലാളികൾക്ക് പെരുന്നാൾ കിറ്റുമായി ഒ.ഐ.സി.സി
നഷ്ടപരിഹാരത്തിന് നാലാണ്ടായി കാത്തിരിക്കുന്ന ദുരിതത്തിലായ തൊഴിലാളികൾക്ക് പെരുന്നാൾ കിറ്റുമായി റിയാദ് ഒ.ഐ.സി.സി. ലുലു ഹൈപ്പർ മാർക്കറ്റിന്റെ സഹകരണത്തോടെ റിയാദ് സെൻട്രൽ കമ്മിറ്റി ലേബർ ക്യാമ്പുകളിൽ ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു. റിയാദിലെ ന്യൂ സനാഇയ്യയിലെ ഒരു ഫർണിച്ചർ കമ്പനിയുടെ ക്യാമ്പിലാണ് പ്രവർത്തകർ നാല് ടണ്ണോളം ഭക്ഷണ സാധനങ്ങൾ വിതരണത്തിനെത്തിച്ചത്. ഇന്ത്യക്കാരടക്കം വിവിധ രാജ്യങ്ങളിൽനിന്ന് നൂറു കണക്കിന് ജോലിക്കാരാണ് ഇപ്പോഴും ക്യാമ്പിൽ ദുരിതപൂർണമായ ജീവിതം നയിക്കുന്നത്. നല്ല നിലയിൽ പ്രവർത്തിച്ച കമ്പനി, വർഷങ്ങൾക്കു മുമ്പ് നഷ്ടത്തിലാവുകയും മലയാളികളടക്കം വിവിധ രാജ്യങ്ങളിൽ…