ന്യൂന മർദം ; ഒമാനിൽ ഇന്ന് ഉച്ചമുതൽ മഴയ്ക്ക് സാധ്യത , സ്കൂളുകൾക്ക് വിദൂര പഠനം

ന്യൂനമർദം രൂപപെടുന്നതിന്‍റെ ഭാഗമായുള്ള കനത്ത മഴ മുന്നറയിപ്പ് പശ്​ചാതലത്തിൽ അൽവുസത ഒഴികെയുള്ള എല്ലാ ഗവർണറേറ്റിലേയും സ്വകാര്യ, വിദേശ സ്കൂളുകളിൽ വ്യാഴാഴ്ച ഓൺലൈൻ സംവിധാനത്തിലൂടെയായിരിക്കും പഠനമെന്ന്​ അധികൃതർ അറിയിച്ചു. ന്യൂന മർദ്ദത്തിന്‍റെ ആഘാതം വ്യാഴാഴ്ച ഉച്ചയോടെ ആരംഭിക്കുമെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ (സി.എ.എ) ഫോർകാസ്റ്റ് ആൻഡ് എർലി വാണിങ്​ സിസ്റ്റം ഡിപ്പാർട്ട്‌മെൻറ്​ ഡയറക്ടർ നാസർ ബിൻ സഈദ് അൽ ഇസ്മായിലി പറഞ്ഞു. ബുറൈമി, ദാഹിറ, തെക്കൻ ബാത്തിന, ദാഖിലിയ, മസ്‌കത്ത്​, വടക്കൻ ശർഖിയ എന്നീ ഗവർണറേറ്റുകളിലായിരിക്കും കാലാവസ്ഥയുടെ ആഘാതം…

Read More

യുഎഇയിലെ സ്കൂളുകൾക്ക്​ ഇന്നും നാളെയും വിദൂര പഠനം

രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ​ക്ക്​ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും ഓ​ൺ​ലൈ​ൻ പ​ഠ​നം പ്ര​ഖ്യാ​പി​ച്ച്​ എ​മി​റേ​റ്റ്​​സ്​ സ്കൂ​ൾ ഫൗ​ണ്ടേ​ഷ​ൻ. നേ​ര​ത്തെ ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ വി​ദൂ​ര പ​ഠ​ന​ത്തി​ന്​നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, മ​ഴ​ക്കെ​ടു​തി പൂ​ർ​ണ​മാ​യും നീ​ങ്ങാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഓ​ൺ​ലൈ​ൻ പ​ഠ​നം ദീ​ർ​ഘി​പ്പി​ച്ച​ത്. ദു​ബൈ​യി​ലും ഷാ​ർ​ജ​യി​ലും സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്കും വി​ദൂ​ര പ​ഠ​നം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ദു​ബൈ​യി​ൽ നോ​ള​ജ്​ ആ​ൻ​ഡ്​ ഹ്യു​മ​ൻ ഡെ​വ​ല​പ്​​മെ​ന്‍റ്​ അ​തോ​റി​റ്റി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ൾ വാ​രാ​ന്ത്യ അ​വ​ധി ദി​ന​ങ്ങ​ളാ​യ​തി​നാ​ൽ തി​ങ്ക​ളാ​ഴ്ച​യാ​കും സ്കൂ​ളു​ക​ളി​ൽ നേ​രി​ട്ടു​ള്ള പ​ഠ​നം ആ​രം​ഭി​ക്കു​ക.

Read More

യുഎഇയിലെ വിവിധ ഇടങ്ങളിൽ മഴ തുടരുന്നു; വിദ്യാലയങ്ങൾക്ക് നാളെയും വിദൂര പഠനം, വർക്ക് ഫ്രം ഹോമും അനുവദിച്ചു

യുഎഇയില്‍ തുടരുന്ന മഴയും അസ്ഥിരമായ കാലാവസ്ഥയും പരിഗണിച്ച് യുഎഇയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇന്നും നാളെയും വിദൂര പഠനം. എമിറേറ്റ്‌സ് സ്‌കൂള്‍ എജ്യൂക്കേഷന്‍ ഫൗണ്ടേഷനാണ് ഇക്കാര്യം അറിയിച്ചത്. റാസല്‍ഖൈമയില്‍ നേരത്തെ തന്നെ എല്ലാ സ്‌കൂളുകളിലും വിദൂര പഠനം നടപ്പാക്കാന്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ സംഘം തീരുമാനിച്ചിരുന്നു. ദുബൈയിലെ സ്വകാര്യ മേഖലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് വിദൂരപഠനം നടപ്പിലാക്കും. ദുബൈയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനും തീരുമാനമായി. മഴയുടെ പശ്ചാത്തലത്തില്‍ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍…

Read More