
വ്യാജ ബില്ലുകൾ നൽകി പണം കൈപ്പറ്റി; ഒരു മുൻസിപ്പാലിറ്റി അംഗത്തെയും 2 പഞ്ചായത്ത് അംഗങ്ങളെയും തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി
ഒരു മുൻസിപ്പാലിറ്റി അംഗത്തെയും രണ്ട് ഗ്രാമപഞ്ചായത്ത് അംഗങ്ങളേയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി. കൊല്ലം പരവൂർ മുൻസിപ്പാലിറ്റി 10-ാം വാർഡ് കൗൺസിലർ നിഷാകുമാരി, ചെമ്പ് ഗ്രാമപഞ്ചായത്തംഗം ശാലിനി മധു, പുന്നപ്ര സൗത്ത് പഞ്ചായത്തംഗം സുൽഫിക്കർ എന്നിവരെയാണ് അയോഗ്യരാക്കിയത്. ഇല്ലാത്ത പ്രിൻ്റിംഗ് പ്രസ്സിൻ്റെ പേരിൽ ചെയർപേഴ്സൻ്റെയും അംഗങ്ങളുടേയും ലെറ്റർ പാഡ് അച്ചടി കരാർ ഏറ്റെടുത്തതിനും, വ്യാജ ബില്ലുകൾ നൽകി പണം കൈപ്പറ്റിയതിനുമാണ് നിഷാകുമാരിയെ അയോഗ്യയാക്കിയത്. തുടർച്ചയായി കമ്മിറ്റികളിൽ പങ്കെടുക്കാത്തതിനാണ് മറ്റ് രണ്ട് പേരെ അയോഗ്യരാക്കിയത്. കൊല്ലം പരവൂർ നഗരസഭയിലെ കൃഷിഭവൻ…