എംബിബിഎസ് പ്രവേശനത്തിന് സംസാര, ഭാഷാ വൈകല്യങ്ങൾ തടസമാകില്ല; നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി

സംസാര, ഭാഷാ വൈകല്യങ്ങൾ എംബിബിഎസ് പ്രവേശനത്തിന് തടസമാകില്ലെന്ന് സുപ്രീം കോടതി. സംസാര, ഭാഷാ വൈകല്യങ്ങളുള്ളവരെ ഡിസെബിലിറ്റി അസസ്മെൻ്റ് ബോർഡിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ഇനി എംബിബിഎസ് കോഴ്സിൽ നിന്നും അയോഗ്യരാക്കുന്നത്. സുപ്രീം കോടതി ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥ് എന്നിവരാണ് കേസിൽ വിധി പറഞ്ഞത്.നേരത്തെ, 40 ശതമാനത്തിലധികം സംസാര, ഭാഷാ വൈകല്യങ്ങളുള്ളവരെ എംബിബിഎസ് പ്രവേശനത്തിൽ നിന്നും വിലക്കിയിരുന്ന 1997ലെ ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ റെഗുലേഷനിലെ നിയമം റദ്ദാക്കുകയായിരുന്നു സുപ്രീം കോടതി. എംബിബിഎസ് പ്രവേശനത്തിൽ ഇപ്പോഴത്തെ നിയമത്തിൽ…

Read More

വിനേഷ് ഫോഗട്ടിന്റെ അയോഗ്യത ; രാജ്യസഭയിൽ ബഹളം , പ്രതിപക്ഷ അംഗങ്ങളോട് കയർത്ത് ഉപരാഷ്ട്രപതി സഭയിൽ നിന്ന് ഇറങ്ങിപ്പോയി

ഒളിംപിക്സ് ഗുസ്തി ഫൈനലിലെ വിനേഷ് ഫോഗട്ടിന്‍റെ അയോഗ്യത ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ബഹളത്തിനിടെ രാജ്യസഭയില്‍ അസാധാരണ രംഗങ്ങള്‍. വിഷയത്തില്‍ ചര്‍ച്ച അനുവദിക്കാത്ത ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് സഭ വിട്ടു. ഏത് വേദിയിലും ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും, പ്രതിപക്ഷം വിഷയത്തെ രാഷ്ട്രീയ വത്ക്കരിക്കുകയാണെന്നും മന്ത്രി ജെ പി നദ്ദ വ്യക്തമാക്കി. രാജ്യസഭ നടപടികള്‍ തുടങ്ങിയ ഉടന്‍ വിനേഷ് ഫോഗട്ടിന്‍റെ അയോഗ്യത ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. അയോഗ്യതക്ക് പിന്നിലെന്തെന്നറിയണമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ…

Read More

തകർന്നത് ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷ ; വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിൽ പ്രതികരിച്ച് അമിത് ഷാ

പാരീസ് ഒളിംപിക്സ് വനിതാ വിഭാഗം 50 കിലോ ഫ്രീ സ്റ്റൈല്‍ ഗുസ്തി ഫൈനലിന് തൊട്ടുമുമ്പ് അയോഗ്യയായ വിനേഷ് ഫോഗട്ടിന് നേരിട്ട തിരിച്ചടിയില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ തകർത്ത നടപടിയാണെന്ന് അമിത് ഷാ എക്സില്‍ കുറിച്ചു. വിനേഷ് ഫോഗട്ടിന് മികച്ച കായിക കരിയറാണുള്ളത്. ലോക ചാമ്പ്യനെ വരെ മലര്‍ത്തിയടിച്ച് തിളങ്ങിനില്‍ക്കുകയാണ് അവര്‍. തിളക്കമേറിയ കരിയറില്‍ ഇത് വെറുമൊരു നിര്‍ഭാഗ്യം കൊണ്ട് മാത്രം സംഭവിച്ച കാര്യമാണ്. അതിനാല്‍ തന്നെ വിജയിയായി ശക്തമായി വിനേഷ്…

Read More

എംപി സ്ഥാനത്ത് നിന്ന് അയോഗ്യയാക്കിയ നടപടി; സുപ്രീംകോടതിയെ സമീപിച്ച് മഹുവ മൊയ്ത്ര

ലോക്സഭയിൽ നിന്ന് പുറത്താക്കിയ നടപടി ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര സുപ്രീം കോടതിയെ സമീപിച്ചു. ചോദ്യത്തിന് കോഴ ആരോപണത്തിൽ വെള്ളിയാഴ്ചയാണ് മൊയ്‌ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്. പാർലമെന്റിൽ ചോദ്യം ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് രണ്ടുകോടി രൂപയും സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് മഹുവക്കെതിരായ ആരോപണം. മഹുവയുടെ പാർലമെന്റ് ലോഗിൻ ഐഡിയും പാസ്​വേഡും ദുരുപയോഗം ചെയ്തുവെന്നും ആക്ഷേപമുണ്ട്. ഈ ആരോപണങ്ങൾ ശരിവച്ച എത്തിക്സ് കമ്മിറ്റി മഹുവയെ പുറത്താക്കാൻ ശുപാർശ ചെയ്യുകയായിരുന്നു. എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട്…

Read More

യുഡിഎഫിന്റെ രാജ്ഭവൻ സത്യ​ഗ്രഹം ഇന്ന്

രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച്  യുഡിഎഫിന്‍റെ രാജ്ഭവന്‍ സത്യഗ്രഹം ഇന്ന്. രാവിലെ പത്തിന് ആരംഭിക്കുന്ന  മാര്‍ച്ചില്‍ കേരളത്തിന്‍റെ ചുമലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി  താരീഖ് അന്‍വര്‍, കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, പ്രതിപക്ഷ  നേതാവ് വിഡി സതീശന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. രാഹുലിനെ  അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ഡിസിസികളുടെ നേതൃത്വത്തില്‍  നേരത്തെ ഏകദിന സത്യഗ്രഹസമരം നടത്തിയിരുന്നു. എംപി സ്ഥാനം പോയശേഷം  രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്ന ഏപ്രില്‍ 11ന് റാലി സംഘടിപ്പിക്കാനും  കെപിസിസി തീരുമാനിച്ചിട്ടുണ്ട്. വയനാട്, മലപ്പുറം,…

Read More

ബിജെപിയുടെ ഒന്നാം നമ്പർ ശത്രു രാഹുൽ ഗാന്ധി: ഷാഫി പറമ്പിൽ

ബിജെപിയുടെ ഒന്നാം നമ്പർ ശത്രു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. ബിജെപി ശത്രുവിനെ ഭയപ്പെട്ട് തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിനെതിരെ ഡൽഹിയിൽ യൂത്ത് കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ”ഇത് നിലനിൽപ്പുമായി ബന്ധപ്പെട്ട സമരമാണ്. ഇതൊരു അനിവാര്യതയാണ്. രാഹുൽ ഗാന്ധിക്കുവേണ്ടിയോ യൂത്ത് േകാൺഗ്രസിനു വേണ്ടിയോ മാത്രം നടത്തുന്ന സമരമല്ല. അതിനും അപ്പുറത്തേക്ക് പ്രാധാന്യമുണ്ട്”– അദ്ദേഹം കൂട്ടിച്ചേർത്തു.  പാർലമെന്റിൽ കറുത്ത വസ്ത്രമണിഞ്ഞെത്തിയ…

Read More

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധം ശക്തം

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ മുന്നൂറു പേർക്കെതിരെ കേസ്. കണ്ടാലറിയാവുന്ന മുന്നൂറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡി സി സി പ്രസിഡന്റ് പ്രവീൺ കുമാർ ഉൾപ്പെടെ പ്രതിയാണ്. റെയിൽവേയുടെ മുതൽ നശിപ്പിച്ചു, അതിക്രമിച്ച് കടക്കൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളിലാണ് കേസ്.  മാർച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതിനും കേസ്സെടുത്തിട്ടുണ്ട്. റെയിൽവേ പൊലീസാണ് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസ് എടുത്തത്. രാഹുൽ​ഗാന്ധിയെ അയോ​ഗ്യനാക്കിയ സംഭവത്തിൽ രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധത്തിനൊരുങ്ങുകയാണ്. മാർച്ച്…

Read More

ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനെ അയോഗ്യരാക്കുന്ന നടപടിയിൽ സുപ്രീംകോടതിയിൽ ഹർജി

ക്രിമിനൽ കേസുകളിലെ ശിക്ഷക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കരുതെന്ന് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി. 2013-ലെ ലില്ലി തോമസ് കേസിൽ സുപ്രീംകോടതിയിലെ ഉടനടി അംഗത്വം റദ്ദാക്കണമെന്ന് വിധിച്ചിട്ടില്ലെന്ന് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടുന്നു. ഹീനമായ കുറ്റകൃത്യത്തിൽ ശിക്ഷിക്കപ്പെടുന്നവരെ മാത്രം ഉടനടി അയോഗ്യരാക്കുകയാണ് വേണ്ടെതെന്നും മേൽക്കോടതിയിൽ അപ്പീൽ അടക്കം നൽകാൻ അവസരമുണ്ടെന്ന് ഇരിക്കെ ഉടനടി അയോഗ്യരാക്കാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നും അടിക്കടി ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് ഭാരിച്ച സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും ഹർജിയിൽ പറയുന്നു. കോടതി വിധി രാഷ്ട്രീയ…

Read More

രാഹുലിനെതിരായ നടപടിയുടെ വേഗം ഞെട്ടിക്കുന്നതെന്ന് തരൂർ; പ്രതിഷേധവുമായി നേതാക്കള്‍

അപകീര്‍ത്തി പ്രസംഗത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി നേതാക്കള്‍. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ബി.ജെ.പിയുടേതെന്ന് പ്രിയങ്കാ ഗാന്ധി ആരോപിച്ചു. ചോദ്യം ചോദിക്കുന്നവരെ ശിക്ഷിക്കുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. നടപടിയുടെ വേഗം ഞെട്ടിപ്പിക്കുന്നതാണെന്ന് ശശി തരൂര്‍ ആരോപിച്ചു. ഇത്തരം നടപടികള്‍ ജനാധിപത്യത്തെ തകര്‍ക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സത്യം പറയുന്നവരെ കേന്ദ്രം അധികാരം ഉപയാഗിച്ച് തകര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഭയപ്പെടുത്താനോ നിശബ്ദരാക്കാനോ കഴിയില്ലെന്ന് ജയറാം…

Read More

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി രാഷ്ട്രീയമായും നിയമപരമായും നേരിടും: സതീശൻ

രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം തിടുക്കത്തിലുള്ളതെന്ന് സംസ്ഥാന പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഷ്ട്രീയ പ്രേരിതമാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നടപടി രാഷ്ട്രീയമായും നിയമപരമായും കോണ്‍ഗ്രസ് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.. സൂറത്ത് കോടതിയുടെ വിധി അന്തിമവാക്കല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കോണ്‍ഗ്രസ് വിശ്വസിക്കുന്നത് ജനാധിപത്യത്തിലും നിയമവാഴ്ചയിലുമാണ്. സുപ്രീം കോടതി വരെ നീളുന്ന നിയമ സംവിധാനം രാജ്യത്തുണ്ട്. നിയമ വഴിയിലൂടെ രാഹുല്‍ ഗാന്ധി തിരിച്ചു വരും….

Read More