
ഗേറ്റ് അടയ്ക്കാന്‍ മറന്നതിനെ ചെല്ലി കലഹം: അയല്‍ക്കാരന്‍റെ ചെവി കടിച്ചുമുറിച്ച് യുവതി
ഗേറ്റ് അടയ്ക്കാന്‍ മറന്നതിനെ തുടര്‍ന്നുണ്ടായ കലഹത്തിനൊടുവില്‍ അയല്‍വാസിയുടെ ചെവി കടിച്ചുമുറിച്ച് യുവതി. കടിച്ചെടുത്ത ചെവിക്കഷണത്തിന്റെ ഒരു ഭാഗം യുവതി വിഴുങ്ങുകയും ചെയ്തു. കടിച്ചെടുത്ത ചെവി തുപ്പാനാവശ്യപ്പെട്ടപ്പോഴായിരുന്നു യുവതി വായിലുള്ള ഒരു കഷണം വിഴുങ്ങിയത്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. റിക്ഷാതൊഴിലാളിയായ രാംവീര്‍ ബാഘേലിനാണ് ഇത്തരമൊരാക്രമണം നേരിടേണ്ടിവന്നത്. രാംവീറും ആക്രമണം നടത്തിയ രാഖി എന്ന യുവതിയും ന്യൂ ആഗ്രയില്‍ ഒരേസ്ഥലത്ത് അടുത്തടുത്ത വീടുകളില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. രാഖി വാടകക്കാരുമായി കലഹിക്കുന്നത് പതിവാണെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ രാംവീര്‍ പറയുന്നു. മാര്‍ച്ച്…