ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറഫോം ഉൽപന്നങ്ങൾ ; നിരോധനം ഏർപ്പെടുത്തി അബുദാബി

ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറഫോം ഉൽപന്നങ്ങൾ ജൂൺ ഒന്നു മുതൽ അബുദാബിയിൽ നിരോധിച്ചു. പരിസ്ഥിതി ഏജൻസി അബുദാബി (ഇഎഡി) 2020ൽ അവതരിപ്പിച്ച സിംഗിൾ യൂസ് പ്ലാസ്റ്റിക് പോളിസിയുടെ ഭാഗമായാണ് നടപടി. പോളിസ്റ്റൈറീൻ എന്നറിയപ്പെടുന്ന കനംകുറഞ്ഞ വെള്ള പ്ലാസ്റ്റിക്കാണ് സ്റ്റൈറഫോം. ഇതു എളുപ്പം വിഘടിക്കുകയും ഭക്ഷണത്തോടൊപ്പം ശരീരത്തിൽ പ്രവേശിച്ച് ആരോഗ്യത്തിന് ഹാനികരമാകുകയും ജൈവവൈവിധ്യത്തെ ബാധിക്കുകയും ചെയ്യും. സ്റ്റൈറഫോം ഉപയോഗിച്ചുള്ള ഫുഡ് കണ്ടെയ്‌നർ തിളപ്പിക്കുകയോ ചൂടാക്കുകയോ ചെയ്യുന്നതും അപകടകരമാണ്. പോളിസ്റ്റൈറീൻ ഉപയോഗിച്ച് നിർമിച്ച ഗ്ലാസ്, കപ്പ്, പ്ലേറ്റ്, അടപ്പ് (മൂടി), കറി…

Read More