Tag: displeasure

‘അമ്മാതിരി കമന്റ് വേണ്ടകേട്ടോ’; മുഖാമുഖം പരിപാടിയിൽ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി
നവകേരള സദസിന്റെ തുടർച്ചയായി നടക്കുന്ന ‘മുഖാമുഖം’ പരിപാടിയിൽ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. വളരെ നല്ല പ്രസംഗം കാഴ്ചവച്ചതിന് നന്ദിയെന്ന് അവതാരക പറഞ്ഞപ്പോൾ ‘അമ്മാതിരി കമന്റ് വേണ്ട, അടുത്തയാളെ വിളിച്ചോ’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് പരിപാടി നടന്നത്. ഇതിന് മുമ്പും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കാസർകോട് സഹകരണ ബാങ്ക് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിൽ സംസാരിച്ച് തീരുന്നതിന് മുമ്പ് മെമന്റോ കൈമാറാൻ അനൗൺസ്‌മെന്റ് ചെയ്തതിനെ തുടർന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയിരുന്നു….

അനിഷ്ടം പ്രകടമാക്കിയിട്ടും ശരീരത്തില്‍ തൊടുന്നത് കുറ്റകൃത്യമാണ് സാറേ: അഡ്വ. സി. ഷൂക്കൂര്‍
മാധ്യമ പ്രവര്‍ത്തകയോട് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരണവുമായി നടനും അഭിഭാഷകനുമായ ഷുക്കൂര്‍. സുരേഷ് ഗോപി ചെയ്തതു ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 354 പ്രകാരം കുറ്റകൃത്യമാണെന്നും അനിഷ്ടം പ്രകടമാക്കിയിട്ടും ശരീരത്തില്‍ തൊടുന്ന പരിപാടി കുറ്റകൃത്യമാണെന്നും ഷുക്കൂര്‍ കുറിച്ചു. ഷുക്കൂറിന്റെ കുറിപ്പ് പത്രക്കാരോട് സംസാരിക്കുമ്ബോള്‍ സ്ത്രീ പത്ര പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ മുൻ എംപി സുരേഷ് ഗോപി ചെയ്തതു ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 354 പ്രകാരം കുറ്റകൃത്യമാണ്. അടുത്ത ജന്മത്തില്‍…

പ്രസംഗത്തിനിടെ അനൗൺസ്‌മെന്റ്: കാസർകോട് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി മുഖ്യമന്ത്രി
പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ അനൗൺസ്‌മെന്റ് നടന്നതിൽ കുപിതനായി മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ടു. കാസർകോട് നടന്ന പരിപാടിയിലാണ് സംഭവം. പ്രസംഗം പൂർത്തിയാകും മുൻപ് അനൗൺസ്‌മെന്റ് വന്നപ്പോൾ ചെവി കേട്ടുകൂടേയെന്നും ഇതൊന്നും ശരിയല്ലെന്നും പറഞ്ഞാണ് അദ്ദേഹം വേദിയിൽ നിന്ന് പ്രസംഗം പാതിയിൽ നിർത്തി ഇറങ്ങിപ്പോയത്. കാസർകോട് ബെഡഡുക്ക സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇതിന് ശേഷം തുടർന്ന് സംസാരിക്കുന്നതിന് മുൻപ് തന്നെ കെട്ടിട നിർമ്മാണത്തിന്…

‘അവഗണന മനപ്പൂർവം’; പാർട്ടി പത്രത്തിലും പേരില്ലെന്ന് കെ മുരളീധരൻ
കോൺഗ്രസിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ തന്നെ അവഗണിച്ചതിൽ വീണ്ടും പ്രതികരണവുമായി കെ മുരളീധരൻ. പരിപാടിയിൽ സംസാരിക്കാൻ സമയം തരാതെ അവഗണിച്ചത് മനപ്പൂർവമാണെന്ന് കെ മുരളീധരൻ പ്രതികരിച്ചു. തന്നെ അവഗണിച്ചത് മനപ്പൂർവ്വമാണ്, വൈക്കം സത്യഗ്രഹ ശതാബ്ദി സംബന്ധിച്ച് പാർട്ടി പത്രം വീക്ഷണം പുറത്തിറക്കിയ സപ്ലിമെൻറിലും തൻറെ പേരില്ലെന്ന് മുരളീധരൻ പറഞ്ഞു. ‘സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്താനാണ് തീരുമാനം. പാർട്ടിക്ക് തൻറെ സേവനം വേണ്ടെങ്കിൽ വേണ്ട’, ഇക്കാര്യത്തിൽ കെ സി വേണുഗോപാലിനെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു….

പ്രസംഗിക്കാൻ അനുവദിച്ചില്ല; കെ.പി.സി.സിയുടെ വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയിൽ അതൃപ്തി അറിയിച്ച് കെ.മുരളീധരൻ
കെ.പി.സി.സി നടത്തുന്ന വൈക്കം സത്യാഗ്രഹ പരിപാടിയിൽ തന്നെ പ്രസംഗിക്കാൻ അനുവദിക്കാതെ തഴഞ്ഞുവെന്ന് കെ മുരളീധരൻ. ആഘോഷപരിപാടിയ്ക്കിടെ വേദിയിൽ വെച്ചുതന്നെ മുരളീധരൻ കെ.സുധാകരനോട് അതൃപ്തി അറിയിച്ചു. മുൻ കെ.പി.സി.സി അധ്യക്ഷന്മാർക്ക് പ്രസംഗിക്കാൻ അവസരം നൽകിയപ്പോൾ തന്നെ ഒഴിവാക്കിയെന്നാണ് മുരളീധരൻ പറയുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത ചടങ്ങിൽ കെ.സുധാകരനും വി.ഡി സതീശനും രമേശ് ചെന്നിത്തലയും എം എം ഹസ്സനും മാത്രമാണ് കെ.പി.സി.സിയുടെ പ്രതിനിധികളായി സംസാരിച്ചത്. വേദിയിൽ വെച്ചുതന്നെ പൊട്ടിത്തെറിച്ച മുരളീധരൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേറെ ആളെ നോക്കണമെന്നും…