‘കൻവാർ യാത്രയിൽ’ കടയുടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന നിർദ്ദേശം സുതാര്യതക്ക് വേണ്ടി; സുപ്രീംകോടതിയിൽ യുപി സർക്കാരിന്റെ സത്യവാങ്മൂലം

ഉത്തർപ്രദേശ് സർക്കാർ കൻവാർ യാത്രയുമായി ബന്ധപ്പെട്ട് നൽകിയ നിർദ്ദേശങ്ങൾക്കെതിരായ ഹർജികളിൽ സുപ്രീംകോടതിയിൽ യുപി സർക്കാരിന്റെ സത്യവാങ്മൂലം. സുതാര്യതക്ക് വേണ്ടിയാണ് കൻവാർ യാത്രാ വഴിയിലെ കടയുടമകളുടെ പേര് പ്രദർശിപ്പിക്കാനാവശ്യപ്പെട്ടതെന്നാണ് യോഗി സർക്കാരിന്റെ വാദം. ഭക്ഷണ കാര്യത്തിൽ വിശ്വാസികൾ കബളിപ്പിക്കപ്പെടാതിരിക്കാനാണ് ഉത്തരവെന്നും സത്യവാങ്മൂലത്തിലുണ്ട്. കൻവാർ യാത്ര കടന്ന് പോകുന്ന പ്രദേശങ്ങളിൽ ഭക്ഷണശാലകളുടെ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്നായിരുന്നു യുപി സർക്കാരിന്റെ നിർദ്ദേശം. ഇത് വലിയ വിമർശനങ്ങൾക്കാണ് ഇടവെച്ചത്. സമൂഹത്തിൽ വിഭജനം ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി എൻഡിഎ ഘടകകക്ഷികൾ പോലും നിർദ്ദേശങ്ങളെ എതിർത്തു. യുപി…

Read More

കേരള സ്റ്റോറി ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യരുത്: തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകി വി ഡി സതീശൻ

കേരള സ്റ്റോറി’ സിനിമ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്ത് നൽകി. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കുകയെന്ന സംഘപരിവാർ താൽപര്യമാണ് സിനിമ പ്രദർശിപ്പിക്കുന്നതിന് പിന്നിൽ. സിനിമ സംപ്രേക്ഷണം ചെയ്യുന്നത് പെരുമാറ്റചട്ട ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കത്ത് പൂർണരൂപത്തിൽ I am writing this letter to request your good self to direct the Doordarshan to withdraw from its decision to telecast…

Read More

‘കേരളം കേന്ദ്ര നിർദ്ദേശം നടപ്പാക്കില്ല; റേഷൻ കടകളിൽ മോദി ചിത്രം വെക്കില്ല’; മുഖ്യമന്ത്രി

റേഷൻ കടകളിൽ മോദി ചിത്രം വെക്കണമെന്ന കേന്ദ്ര നിർദ്ദേശം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കേന്ദ്രം നിർദ്ദേശം ലഭിച്ചു. പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ റേഷൻ ഷോപ്പുകളിൽ പ്രചരിപ്പിക്കുകയെന്നത് ഇതുവരെയില്ലാത്ത പ്രചരണ പരിപാടിയാണ്. കേരളം ഇത് നടപ്പാക്കില്ല. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കും. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  റേഷൻ കടകൾക്ക് മുന്നിൽ പ്രധാനമന്ത്രിയുടെ ചിതത്രമുളള ബാനറുകൾ സ്ഥാപിക്കണം, പ്രധാനമന്ത്രിയുടെ ചിത്രങ്ങളുളള കവറുകൾ വിതരണം ചെയ്യണം തുടങ്ങിയവയാണ് കേന്ദ്ര ഭക്ഷ്യസെക്രട്ടറി സംസ്ഥാന ഭക്ഷ്യസെക്രട്ടറിക്ക് നൽകിയ കത്തിലെ നിർദ്ദേശങ്ങൾ. കേന്ദ്ര സർക്കാർ…

Read More

റോഡില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; യുവാവ് പിടിയില്‍

യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും ആക്രമിക്കുകയും ചെയ്ത കേസില്‍ പ്രതി പിടിയില്‍. എറണാകുളം മുടിയ്ക്കല്‍ സ്വദേശി അജാസ് ആണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ചയാണ് ഇയാള്‍ റോഡില്‍ വച്ച്‌ യുവതിയോട് മോശമായി പെരുമാറിയത്. ബസ്സില്‍ വച്ച്‌ സ്ത്രീയെ ഉപദ്രവിച്ചതിന് ഇയാള്‍ക്കെതിരെ കൊച്ചി സിറ്റി ഹാര്‍ബര്‍ പോലീസ് സ്റ്റേഷനിലും കേസുണ്ട്. അതേസമയം, ടെക്നോ പാര്‍ക്കില്‍ ജോലിക്കെത്തിയ യുവതികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയയാള്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. പോത്തന്‍കോട് സ്വദേശി എസ് പ്രദീപിനെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്തത്….

Read More

സ്‌ക്രാച്ച് വീണാലും ഇനി പ്രശ്‌നമില്ല; ‘സെൽഫ് ഹീലിങ്’ ഡിസ്പ്ലേ ഉടനെത്തുമെന്ന് റിപ്പോർട്ടുകൾ

വരുന്ന അഞ്ച് വർഷത്തിനുള്ളിൽ സ്വയം റിപ്പയർ ചെയ്യാൻ കഴിവുള്ള ഡിസ്പ്ലേകൾ സ്മാർട്ഫോണുകളിൽ വരുമെന്നാണ് അനലിസ്റ്റ് സ്ഥാപനമായ സിസിഎസ് ഇൻസൈറ്റ് പറയുന്നത്. സ്വയം പ്രശ്നം പരിഹരിക്കാൻ സാധിക്കുന്ന ഡിസ്പ്ലേയ്ക്ക് വേണ്ടിയുള്ള ജോലികൾ ഫോൺ ബ്രാൻഡുകൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. സ്‌ക്രീനിൽ വര വീഴുമ്പോൾ അന്തരീക്ഷത്തിലെ വായുവും ബാഷ്പവുമായി ചേർന്ന് പുതിയ വസ്തു നിർമിക്കപ്പെടുകയും അതുവഴി സ്‌ക്രീനിൽ വന്ന വരകൾ ഇല്ലാതാവുകയും ചെയ്യുന്ന ‘നാനോ കോട്ടിങ്’ സംവിധാനത്തോടെയുള്ള സ്‌ക്രീൻ ആയിരിക്കും ഇത്. സ്വയം റിപ്പയർ ചെയ്യുന്ന ഡിസ്പ്ലേകൾ…

Read More