മഠാധിപതിയായി അംഗീകരിക്കണമെന്ന നിത്യാനന്ദയുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി

വിവാദ ആൾദൈവമായ നിത്യാനന്ദയ്ക്ക് തിരിച്ചടി. മഠാധിപതിയായി അംഗീകരിക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. നാഗപ്പട്ടണത്തും തിരുവാരൂരും ഉള്ള 4 മഠങ്ങളിലെ നിയമനത്തിലാണ് ഹർജി നൽകിയത്. നിത്യാനന്ദ ഹാജരാകാതിരുന്നതോടെയാണ് ഹർജി തള്ളിയത്. വീഡിയോ കോളിൽ എങ്കിലും ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. അതിനിടെ, നിത്യാനന്ദയെ ഹൈക്കോടതി ജഡ്ജി പുകഴ്ത്തി. പ്രഭാഷണങ്ങൾ ആഴമേറിയ അർത്ഥം ഉള്ളതെന്ന് ജസ്റ്റിസ് ദണ്ഡപാണി അഭിപ്രായപ്പെട്ടു. പ്രഭാഷണത്തിലെ ചില വാചകങ്ങൾ എടുത്ത് പറഞ്ഞായിരുന്നു പ്രശംസ. സ്വയം പ്രഖ്യാപിത ആൾ ദൈവമായ നിത്യാനന്ദ ബലാത്സംഗക്കേസിലെ പ്രതിയാണ്. ബലാത്സംഗ കേസിൽ…

Read More

അദാനി ഹിൻഡൻബെർഗ് കേസിലെ വിധിയിൽ പുന:പരിശോധന ഇല്ല; ഹർജി തള്ളി സുപ്രീംകോടതി

അദാനി ഹിൻഡൻബെർഗ് കേസിലെ വിധിയിൽ പുന:പരിശോധന ഇല്ലെന്ന് സുപ്രീം കോടതി. പുന:പരിശോധന ഹർജി തള്ളിയ സുപ്രീംകോടതി അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യവും തള്ളുകയായിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിൻഡൻബെർഗ് റിപ്പോർട്ട്. ഈ റിപ്പോർട്ടിൻ്റെ പ്രത്യേക അന്വേഷണം കോടതി തള്ളിയിരുന്നു. സെബിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്രം നടപടി സ്വീകരിക്കണമെന്നുമായിരുന്നു കോടതി നിർദേശം. കഴിഞ്ഞ ജനുവരിയാണ് കോടതി വിധി പറഞ്ഞത്. സെബി നടത്തുന്ന അന്വേഷണം മൂന്നു മാസത്തിനകം പൂർത്തിയാക്കാൻ നിർദ്ദേശിച്ച കോടതി മാധ്യമറിപ്പോർട്ടുകൾ ആധികാരിക തെളിവായി…

Read More

‘ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ’; പിണറായിയെ തള്ളി ഗോവിന്ദൻ

എസ്എഫ്ഐയെ ന്യായീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐയെന്നും ആക്രമണങ്ങളെ നേരിട്ടുകൊണ്ട് അല്ലേ എസ്എഫ്ഐ വളർന്നുവന്നതെന്നുമാണു മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. എന്നാൽ കുട്ടികളെ തിരുത്തുമെന്നും അടിക്കും ഇടിക്കും പോകരുതെന്ന് ഉപദേശിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ‘‘എസ്എഫ്ഐയ്‌ക്കെതിരെ കടന്നാക്രമണം നടക്കുന്നു എന്നതു ശരിയാണ്. വസ്തുതാപരമായ കാര്യങ്ങൾ പരിശോധിക്കും. കുട്ടികളെ തിരുത്തേണ്ടിടത്ത് തിരുത്തും. കുട്ടികളെ തിരുത്തണമെന്നു തന്നെയാണ് അഭിപ്രായം. അടിയിലൂടെയും ഇടിയിലൂടെയുമല്ല പ്രശ്നങ്ങൾ പറഞ്ഞു തീർക്കേണ്ടത്. അതൊക്കെ അവരെ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്; മോദിയെ അയോഗ്യൻ ആക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്വേഷ പ്രസംഗങ്ങൾ നടത്തിയതിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തളളി. നരേന്ദ്രമോദിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്‍ നിന്ന്‌ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. സമാനമായ കേസിൽ 2019ൽ വാദം കേട്ട് തീരുമാനം എടുത്തിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ വാദം കേൾക്കേണ്ടതില്ലെന്നും കോടതി തീരുമാനമെടുക്കുകയായിരുന്നു.

Read More

കാസർകോട് കോളജ് മുൻ പ്രിൻസിപ്പലിനെതിരായ അച്ചടക്ക നടപടി; ഹൈക്കോടതി റദ്ദാക്കി

കാസർകോട് ഗവ. കോളജ് മുൻ പ്രിൻസിപ്പൽ ഡോ.രമയ്‌ക്കെതിരായ അച്ചടക്ക നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. രമയ്‌ക്കെതിരായ അന്വഷണം ഏകപക്ഷീയമെന്നു പറഞ്ഞ ഹൈക്കോടതി ആരോപണങ്ങൾ നിലനിൽക്കില്ലെന്നും അറിയിച്ചു. അന്വേഷണത്തിൽ ബാഹ്യ ഇടപെടലുകളും താൽപര്യവുമുണ്ടായി. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റിന്റെ പരാതിയിൽ സർക്കാർ രമയെ സ്ഥലംമാറ്റുന്നത് അടക്കമുള്ള അച്ചടക്ക നടപടികൾ സ്വീകരിച്ചത്. എസ്എഫ്‌ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കോളജിൽ അനാശാസ്യ പ്രവർത്തനം നടക്കുന്നതായും ലഹരി വിൽപന ഉണ്ടെന്നുമായിരുന്നു രമയുടെ ആരോപണത്തിന് എതിരായിരുന്നു പരാതി. വിദ്യാർഥികളെ അസാന്മാർഗിക പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നതിന്റെ പേരിൽ കോളജിലെ…

Read More

‘മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണോ എന്നത് കേജ്രിവാൾ തീരുമാനിക്കട്ടെ’: ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി

മദ്യനയക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത എഎപി നേതാവ് അരവിന്ദ് കേജ്‌രിവാളിനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഇടപെടാതെ ഡൽഹി ഹൈക്കോടതി. ജനാധിപത്യം അതിന്റെ വഴിക്കു നീങ്ങട്ടെയെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണോ എന്നത് കേജ്‌രിവാൾ തന്നെ തീരുമാനിക്കേണ്ട കാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, വ്യക്തിപരമായ താൽപര്യങ്ങൾ ദേശീയ താൽപര്യത്തിനു കീഴിലായിരിക്കണമെന്ന് കോടതി ഓർമിപ്പിച്ചു. ഇ.ഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത കേജ്‌രിവാൾ നിലവിൽ…

Read More

കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് സുപ്രീം കോടതി തള്ളി

കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് സുപ്രീം കോടതി തള്ളി. കോടതി വിധിയിൽ ഇ.ഡി അപ്പീൽ നൽകിയേക്കും. ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിനുള്ള മറുപടിയാണ് കോടതി വിധിയെന്നും തനിക്ക് ജുഡീഷ്യറിയിൽ പൂർണവിശ്വാസമുണ്ടെന്നും ഡി.കെ.ശിവകുമാർ പ്രതികരിച്ചു.  സ്വത്ത്​ സംബന്ധിച്ച എല്ലാ രേഖകളും തിരഞ്ഞെടുപ്പ്​ കമ്മിഷൻ, എൻഫോഴ്​സ്​മെന്റ് ഡയറക്ടറേറ്റ്​, ആദായനികുതി വകുപ്പ്​ എന്നിവർക്ക് മുമ്പ്​ നൽകിയതാണ്​. രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസിക​​ളെ ദുരുപയോഗപ്പെടുത്തുകയാണെന്നും അതാണ് ഇപ്പോഴും തുടരുന്നതെന്നും ശിവകുമാർ പ്രതികരിച്ചു. ആറു വർഷം മുൻപ് റജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് 2019 സെപ്തംബറിൽ എൻഫോഴ്‌സ്‌മെന്റ്…

Read More

പാക് കലാകാരന്മാരെ ഇന്ത്യയില്‍ വിലക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

ഇന്ത്യയിൽ പരിപാടികൾ അവതരിപ്പിക്കുന്നതിനോ സിനിമയില്‍ അടക്കം ജോലി ചെയ്യുന്നതിനോ പാക്കിസ്ഥാനിൽ നിന്നുള്ള കലാകാരന്മാർക്ക് പൂർണമായി വിലക്കേർപ്പെടുത്തണമെന്ന ഹർജി സുപ്രീം കോടതി തള്ളി. സിനിമാ പ്രവർത്തകന്‍ ഫായിസ് അൻവർ ഖുറേഷി സമർപ്പിച്ച ഹർജി തള്ളിയ ബോംബെ ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ താൽപ്പര്യമില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇത്ര ഇടുങ്ങിയ ചിന്താഗതി പാടില്ലെന്ന് ഹര്‍ജിക്കാരനോട് സുപ്രീംകോടതി ബെഞ്ച് പറഞ്ഞു. നേരത്തെ ഇതേ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. അന്ന് ഹര്‍ജി തള്ളി ബോംബെ…

Read More

ഉത്തര കൊറിയയിൽ സൈനിക മേധാവിയെ പിരിച്ചുവിട്ടു; യുദ്ധത്തിനുള്ള തയാറെടുപ്പിന്റെ മുന്നോടിയായാണ് കിം ജോങ് ഉന്നിന്റെ പുതിയ നീക്കം

ഉത്തര കൊറിയയിൽ സൈനിക മേധാവിയെ പിരിച്ചുവിട്ടു. യുദ്ധത്തിനുള്ള തയാറെടുപ്പ്, ആയുധനിർമാണം, സൈനിക വിന്യാസം തുടങ്ങിയ കാര്യങ്ങളുടെ മുന്നോടിയായാണ് ഏകാധിപതി കിം ജോങ് ഉന്നിന്റെ പുതിയ നീക്കമെന്ന് ഔദ്യോഗിക മാധ്യമമായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു. സെൻട്രൽ മിലിട്ടറി കമ്മിഷന്റെ യോഗത്തിലാണ് കിം നിർണായക തീരുമാനം വെളിപ്പെടുത്തിയത്. ശത്രുരാജ്യങ്ങളെ നേരിടുന്നതിനായി പ്രതിരോധപ്രവർത്തനങ്ങളുടെ രൂപരേഖ തയാറാക്കിയതായും കെസിഎൻഎ റിപ്പോർട്ട് ചെയ്തു. ജനറൽ റിയോങ് ഗില്ലിനെയാണ് പുതിയ സൈനിക മേധാവിയായി നിയമിച്ചത്. കിമ്മിന്റെ സൈനിക നീക്കങ്ങളെ കുറിച്ച് ചില ചിത്രങ്ങളും കെസിഎൻഎ പുറത്തുവിട്ടു….

Read More