അഗ്നിപഥ് പദ്ധതിക്കെതിരായ ഹർജികൾ തള്ളണമെ കേന്ദ്രം ഡൽഹി ഹൈക്കോടതിയിൽ

അഗ്നിപഥ് പദ്ധതിക്കെതിരായ ഹർജികൾ തള്ളണമെന്ന് കേന്ദ്രം ഡൽഹിഹൈക്കോടതിയിൽ. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട്  എടുത്ത നയപരമായ തീരുമാനമാണ് അഗ്നിപഥ് പദ്ധതി. ഇത് സായുധ സേനകളുടെ  മൊത്തത്തിലുള്ള സംഘടനയിൽ ഘടനാപരമായ മാറ്റങ്ങൾക്ക് അനിവാര്യമാണെന്നും കേന്ദ്രം. അഗ്നിപഥ് പദ്ധതി സായുധ സേനയെ ചെറുപ്പമാക്കും. വിരമിച്ച അഗ്നിവീരന്മാർ സമൂഹത്തിന് നൈപുണ്യമുള്ള മനുഷ്യശേഷി നൽകുമെന്നും കേന്ദ്രം പറഞ്ഞു. അഗ്നിവീര്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് കരസേന അയോഗ്യത കല്‍പ്പിച്ചിരുന്നു. ഇവര്‍ക്ക്  അഗ്നിവീര്‍ റിക്രൂട്ട്മെന്‍റുകളില്‍ പങ്കെടുക്കാനാവില്ല. നിയമാവലിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് കരസേന വ്യക്തമാക്കി. പ്രതിഷേധങ്ങള്‍ റിക്രൂട്ട്മെന്‍റിനെ ബാധിച്ചിട്ടില്ലെന്നാണ് കോഴിക്കോട്…

Read More