
‘ദിശ യോഗ മീറ്റ് 2024 ‘ സംഘടിപ്പിച്ചു
സാമൂഹിക സാംസ്കാരിക സംഘടനയായ ദിശ 10ാമത് അന്താരാഷ്ട്ര യോഗദിനാഘോഷങ്ങളുടെ ഭാഗമായി ‘ദിശ യോഗ മീറ്റ് 2024’ സംഘടിപ്പിച്ചു. റിയാദിലും കിഴക്കൻ പ്രവിശ്യയിൽ ദമ്മാമിലും സംഘടിപ്പിച്ച വിപുല പരിപാടികളിൽ നേപ്പാൾ, ബംഗ്ലാദേശ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും സാമൂഹിക നേതാക്കളും യോഗ പരിശീലകരും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു. സൗദി അറേബ്യയിലെ കായിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒളിമ്പിക് കമ്മിറ്റിയുടെ ഭാഗമായ സൗദി യോഗ കമ്മിറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടികൾ അന്താരാഷ്ട്ര യോഗ…