
പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ 50ശതമാനവും ഇന്ത്യയിൽ; പാമ്പുകടി മരണം കുറയ്ക്കാൻ കേന്ദ്രം
പാമ്പുകടിയേറ്റുള്ള വിഷബാധ ‘നോട്ടിഫയബിൾ ഡിസീസി’ന്റെ പട്ടിയിലുൾപ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ 50ശതമാനവും ഇന്ത്യയിലാണ് എന്നതിനാൽ ഇത് കുറയ്ക്കുകയാണ് ലക്ഷ്യം. പകർച്ചവ്യാധിക്ക് സമാനമായി വിവരശേഖരണം നടത്തി അധികൃതർക്ക് കൈമാറണമെന്നാണ് കേന്ദ്രനിർദേശം പാമ്പുകടിയേറ്റുള്ളതോ, പാമ്പുകടിയേറ്റാകാൻ സാധ്യതയുള്ളതോ ആയ മരണങ്ങളും പാമ്പുകടിയേൽക്കുന്ന സംഭവങ്ങളും ഇനിമുതൽ നിയമപ്രകാരം സർക്കാരിനെ അറിയിക്കണം. സർക്കാർ, സ്വകാര്യ മേഖലയിലെ മെഡിക്കൽ കോളജുകൾ ഉൾപ്പടെയുള്ള ആശുപത്രികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും പാമ്പുകടിയേറ്റ കേസുകൾ നിർബന്ധമായും ഈ മാതൃകയിൽ തന്നെ റിപ്പോർട്ട് ചെയ്യുകയും വേണം. നവംബർ 27ന് എല്ലാ സംസ്ഥാനങ്ങൾക്കും…